മേയറെ തടഞ്ഞ് കെ എസ് യു, പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാർ, മേയർക്ക് കവചമൊരുക്കി സിപിഎം1 min read

8/11/22

തിരുവനന്തപുരം :കത്ത് വിവാദത്തിൽ മേയറെ തടഞ്ഞ് കെ എസ് യു.മുടവന്‍മുകളിലെ വീട്ടില്‍ നിന്ന് ഔദ്യോഗിത വാഹനത്തിലേയ്ക്ക് കയറാനിറങ്ങുന്നതിനിടെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധമുണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ സ്ഥലത്ത് പൊലീസും സിപിഎം പ്രവര്‍ത്തകരും എത്തിയിരുന്നു. സംഭവത്തില്‍ കെഎസ്‌യു പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.

അതേസമയം, ബിജെപി, യു‌ഡിഎഫ് കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന് മുന്നില്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. മേയര്‍ ആര്യാ രാജേന്ദ്രന്റെയും ഡി ആര്‍ അനിലിന്റെയും ഓഫീസിന് മുന്നില്‍ ബിജെപി കൊടി കെട്ടി. മേയറുടെ ഓഫീസിന് മുന്നില്‍ കൗണ്‍സിലര്‍മാര്‍ കിടന്ന് പ്രതിഷേധിക്കുകയാണ്. പ്രതിപക്ഷ നേതാവ് എം ആര്‍ ഗോപന്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

ഇതിനിടെ വിവാദ കത്തിന്മേലുള്ള പ്രാഥമിക അന്വേഷണം ക്രൈംബ്രാഞ്ച് തുടങ്ങുകയാണ്. ഇതിന്റെ ഭാഗമായി മേയറുടെ മൊഴി ആദ്യം രേഖപ്പെടുത്തും. ഡി ആര്‍ അനിലിന്റെയും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും മൊഴി എടുക്കും.

Leave a Reply

Your email address will not be published. Required fields are marked *