തിരുവനന്തപുരം :ജില്ലയില്‍ വനിതകളുടെയും ഭിന്നശേഷിക്കാരുടെയും അവകാശം സംരക്ഷിക്കുന്നതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ പ്രത്യേക നിരീക്ഷകന്‍ ഡോ. യോഗേഷ് ദുബെ പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി. വനിതാ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായാണ് ജില്ല പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വിലയിരുത്തി. ഇതിന് നേതൃത്വം നല്‍കുന്ന ജില്ലാ കളക്ടറെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള വിവിധ അക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളെ സഹായിക്കാന്‍ സജ്ജമാക്കിയിട്ടുള്ള വണ്‍ സ്റ്റോപ്പ് സെന്റര്‍ അദ്ദേഹം കഴിഞ്ഞ ദിവസം നേരില്‍ കണ്ട് വിലയിരുത്തിയിരുന്നു. യോഗത്തില്‍ എഡിഎം പ്രേംജി സി, പൊലീസ്, സാമൂഹ്യ നീതി, ഐറ്റിഡിപി, തൊഴില്‍, വിവര പൊതുസമ്പര്‍ക്ക വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.