തിരുവനന്തപുരത്ത് കനത്ത മഴ, താലൂക്ക് അടിസ്ഥാനത്തിൽ കൺട്രോൾ റൂമുകൾ സജ്ജമാക്കി ജില്ലാ ഭരണകൂടം1 min read

തിരുവനന്തപുരം : ജില്ലയിലെ കനത്ത മഴയിൽ കനത്ത വെള്ളക്കെട്ട്. ടെക്‌നോപ്പാർക്കിൽ വെള്ളം കയറി. വെള്ളായണിയിൽ ചില വീടുകളിൽ വെള്ളം കയറി. മണക്കാട്, പാറ്റൂർ, ചാക്ക, ഗൗരിശപ്പട്ടം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.  നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറി. ബാലരാമപുരം – നെയ്യാറ്റിൻകര ഹൈവേയിൽ വെള്ളം കയറി.

ജില്ലയിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസിൽ പ്രവേശിക്കുവാൻ ജില്ലാ കളക്ടർ നിർദേശിച്ചു.മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കുവാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും തഹസീൽദാർമാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.താലൂക്ക് കൺട്രോൾ റൂമുകൾ പൂർണ്ണ സജ്ജമാണെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും പൊതു ജനങ്ങൾക്ക് അടിയന്തിര സാഹചര്യമുള്ള പക്ഷം താലൂക്ക് കണ്ട്രോൾ റൂമുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Tvpm taluk control room
0471 2462006
9497711282

Ntkra teoc
0471 2222227
9497711283

Ktkda teoc
0471 2291414
9497711284

Ndd teoc
0472 2802424
9497711285

Vrkla teoc
0470 2613222
9497711286

Chkz teoc
0470 2622406
9497711284

Leave a Reply

Your email address will not be published. Required fields are marked *