തിരുവനന്തപുരം :തിരുവനന്തപുരം ജില്ലയുടെ നഗര മധ്യത്തുനിന്നും 2 വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. നാടോടി ദമ്പതികളായ അമർദീപ് -റബീന ദേവിയുടെ മകളായ 2വയസുള്ള മേരിയെയാണ് കാണാതായത്.പേട്ട ഓൾ സെയിന്റ്സ് കോളേജിന് സമീപത്ത് നിന്നും അർദ്ധരാത്രിയോടെയാണ് കുഞ്ഞിനെ തട്ടിക്കൊണ്ട് പോയതെന്നാണ് വിവരം. ആക്റ്റീവ സ്കൂട്ടറിൽ എത്തിയ 2പേർ എടുത്ത് കൊണ്ടുപോയതായാണ് മാതാപിതാക്കൾ നൽകുന്ന മൊഴി. സഹോദരങ്ങൾക്കൊപ്പം മകൾ ഉറങ്ങാൻ കിടന്നുവെന്നാണ് രക്ഷിതാക്കൾ പറയുന്നത്. പോലീസ് അന്വേഷണം ഊർജിതമാക്കി.ഹൈദ്രബാദ് സ്വദേശികളുടെ മകളാണ് മേരി.
2024-02-19