തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ആദ്യമായി ഹൃദയധമനികളുടെ ഉൾഭാഗത്തു കൊഴുപ്പു അടിഞ്ഞു കൂടി വരുന്ന തടസ്സങ്ങളെ അതെറോ സ്‌ക്‌ളിറോട്ടിക് പ്ലാക്) കണ്ടു പിടിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യ ആയ (IVUS NIRS ( ഇൻട്രാ വാസ്ക്കുലാർ അൾട്രാസൗണ്ട് നീയർ ഇൻഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി ) ഉപയോഗിച്ചുള്ള നൂതന ആന്‌ജിയോപ്ലാസ്റ്റിയുടെ ഒരു ശില്പശാല സംഘടിപ്പിച്ചു. ഹൃദയ ധമനിയിൽ തടസ്സം നേരിടുന്ന എട്ടു രോഗികളിൽ ഇ സംവിധാനം ഉപയോഗിച്ച് രക്ത കുഴലിലെ തടസ്സം കണ്ടുപിടിക്കുകയും അവയിലെ കൊഴുപ്പു ശതമാനം (lipid burden core index ) നിശ്ചയിച്ചു തടസ്സം, ബലൂൺ, സ്റ്റെന്റ് തുടങ്ങിയവ ഉപയോഗിച്ച് നീക്കം ചെയ്തു. ആദ്യമായിട്ട് ആണ് കേരളത്തിലെ ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്. സാധാരണമായി ഒരു കത്തീറ്ററിനു 1.20 ലക്ഷം ആണ് ചെലവ് വരുന്നത്. (എന്നാൽ ഇവ 30000 രൂപയ്ക്കു NIPRO എന്ന സ്വകാര്യ കമ്പനി വിദ്യാഭ്യാസ പരിശീലനത്തിനായി റിബേറ്റ് നൽകി). സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലും മെഡിസെപ്പിലും ആയി ശസ്ത്രക്രിയകളുടെ മറ്റു ചിലവുകൾ വഹിക്കപ്പെട്ടു.
ഈ ശില്പശാലക്കു ഹ്യദ്രോഗ വിഭാഗം മേധാവി ഡോ. കെ. ശിവപ്രസാദ്, പ്രൊഫസർമാരായ ഡോ.മാത്യു ഐപ്പ്, ഡോ.സിബു മാത്യു, ഡോ. സുരേഷ് മാധവൻ, ഡോ. പ്രവീൺ വേലപ്പൻ എന്നിവർ നേതൃത്വം വഹിച്ചു. അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ.അഞ്ജന, ഡോ.ലക്ഷ്മി, ഡോ.പ്രിയ, ഡോ.ലൈസ് മുഹമ്മദ്, ഡോ.ബിജേഷ്, ടെക്‌നിഷ്യൻമാരായ പ്രജീഷ്,കിഷോർ, അസിം, നേഹ, അമൽ, നഴ്‌സിംഗ് ഓഫീസർമാരായ സൂസൻ, വിജി, രാജലക്ഷ്‌മി, ജാൻസി, ആനന്ദ്, കവിത, പ്രിയ, സബ്ജക്ട് സ്പെഷ്യലിസ്റ്റുമാരായ മരിയ, സിബിൻ, ജിത്തു, മിഥുൻ എന്നിവർ ശസ്ത്രക്രിയകളിൽ പങ്കാളികൾ ആയി. മെഡിക്കൽ കോളേജ് സൂപ്രണ്ട് ശസ്ത്രക്രിയകൾക്ക് പിന്തുണ നൽകി.
തീവ്ര പരിചരണ വിഭാഗത്തിൽ ഉള്ള രോഗികൾ എല്ലാവരും സുഖം പ്രാപിച്ചു വരുന്നതായി അധികൃതർ അറിയിച്ചു.