തിരുവനന്തപുരം :ലോക്‌സഭാ തെരഞ്ഞെടുപ്പ് പോളിംഗ് സംബന്ധിച്ച അന്തിമ കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ തിരുവനന്തപുരം മണ്ഡലത്തില്‍ 66.47 ശതമാനവും ആറ്റിങ്ങലില്‍ 69.48 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. തിരുവനന്തപുരത്ത് ആകെയുള്ള 1,43,0531 വോട്ടര്‍മാരില്‍ 9,50,829 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 4,67,078 പുരുഷന്‍മാരും 4,83,722 സ്തീകളും ഉള്‍പ്പെടുന്നു. ആറ്റിങ്ങലില്‍ ആകെയുള്ള 1,39,6807 വോട്ടര്‍മാരില്‍ 9,70,517 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 4,49,212 പുരുഷന്‍മാരും 5,21,292 സ്തീകളും ഉള്‍പ്പെടുന്നു.
നിയമസഭാ അടിസ്ഥാനത്തിലുള്ള പോളിംഗ് ശതമാനം ഇങ്ങനെ:
കഴക്കൂട്ടം:65.13%
വട്ടിയൂര്‍ക്കാവ്: 62.87%
തിരുവനന്തപുരം: 59.71%
നേമം: 66.06%
പാറശ്ശാല: 70.61%
കോവളം: 69.82%
നെയ്യാറ്റിന്‍കര: 70.76%
വര്‍ക്കല: 68.42%
ആറ്റിങ്ങല്‍: 69.89%
ചിറയിന്‍കീഴ്: 68.12%
നെടുമങ്ങാട്: 70.34%
വാമനപുരം: 69.09%
അരുവിക്കര: 70.74%
കാട്ടാക്കട: 69.70%
പോസ്റ്റല്‍ ബാലറ്റുകളില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വേണ്ടിയുള്ള വീട്ടിലെ വോട്ട് പ്രകാരം 5,509 വോട്ടര്‍മാരില്‍ 5,064 പേര്‍ വോട്ട് രേഖപ്പെടുത്തി. ഭിന്നശേഷി വിഭാഗത്തില്‍ 1373 വോട്ടര്‍മാരില്‍ 1313 പേര്‍ വോട്ട് രേഖപ്പെടുത്തി. അവശ്യസേവന വിഭാഗത്തില്‍ 2024 പേരില്‍ 1629 പേരും വോട്ട് ചെയ്തു.
പോസ്റ്റല്‍ ബാലറ്റുകളില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വേണ്ടിയുള്ള വീട്ടിലെ വോട്ട് പ്രകാരം 7,308 വോട്ടര്‍മാരില്‍ 6,891 പേര്‍ വോട്ട് രേഖപ്പെടുത്തി. ഭിന്നശേഷി വിഭാഗത്തില്‍ 3,361 വോട്ടര്‍മാരില്‍ 3244 പേര്‍ വോട്ട് രേഖപ്പെടുത്തി. അവശ്യസേവന വിഭാഗത്തില്‍ 2426 പേരില്‍ 1748 പേരും വോട്ട് ചെയ്തു.