‘കുറച്ചു സമയം.. ഒരുപാട് കാര്യങ്ങൾ ‘.പ്രവർത്തന മികവിന്റെ മാതൃകയായി തിരുവനന്തപുരം പ്രസ്സ് ക്ലബ്‌ .1 min read

തിരുവനന്തപുരം :വാഗ്ദാനങ്ങൾ വാക്കുകളിലല്ല പ്രവർത്തിയിലാണെന്ന് തെളിയിക്കുകയാണ് തിരുവനന്തപുരം പ്രസ്സ് ക്ലബ്‌ ഭരണസമിതി.  ഒന്നര വർഷക്കാലത്തെ പ്രവർത്തന മികവിന്റെ സാക്ഷ്യപത്രം ജനങ്ങൾക്ക് മുന്നിൽ നിരത്തുകയാണ് ഭരണസമിതി.

*2023 ജനുവരി 21- 2024 ജൂൺ 22*

*കൊച്ചു കൊച്ചു നേട്ടങ്ങളും ചെറിയ ചെറിയ സന്തോഷങ്ങളുമായി 61 കാര്യങ്ങൾ*

2023 ജനുവരി 21 ന് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച് 25 ന് ചുമതലയേറ്റ ഈ ഭരണസമിതിയുടെ 2024 ജൂൺ 22 വരെയുള്ള നേട്ടങ്ങളുടെ സംക്ഷിപ്ത രൂപം ചുവടെ:

*1. മീറ്റ് ദ പ്രസ്*
പ്രമുഖ രാഷ്ട്രീയ-സാമൂഹ്യ- സാംസ്കാരിക വ്യക്തിത്വങ്ങളുടെയും ചലച്ചിത്ര താരങ്ങളുടെയും നിരവധി മീറ്റ് ദ പ്രസുകൾ സംഘടിപ്പിച്ചു.

*2. പ്രസ് ക്ലബ് സിനിമ – 101 സിനിമകൾ*
എല്ലാ ആഴ്ചയും പുതിയ സിനിമകൾ.
2023 ജനുവരി 27ന് മോഹൻലാലിൻ്റെ Alone മുതൽ 2024 ജൂൺ 22ന് വിജയ് സേതുപതിയുടെ മഹാരാജാ വരെ 101 സിനിമകൾ പ്രദർശിപ്പിച്ചു.

*3. മാർച്ച് 10 – ഫയർ എക്സ്റ്റിംഗ്യുഷർ വിതരണം*
വാഹനങ്ങൾക്ക് തീപിടിക്കുന്നു; രക്ഷാകവചവുമായി പ്രസ് ക്ലബ് ” എന്ന ടൈറ്റിലിൽ ഫയർ കെയർ എന്ന സ്ഥാപനത്തിൻ്റെ സഹകരണത്തോടെ ക്ലബ് അംഗങ്ങൾക്ക് 100 ഫയർ എക്സ്റ്റിംഗ്യുഷറുകൾ വിതരണം ചെയ്തു.

*4. 2023 ഏപ്രിൽ 12, 13 – വിഷു – ഈസ്റ്റർ – റംസാൻ കിറ്റ്*
അംഗങ്ങൾക്ക് 20 കിലോ (30 ഇനം) ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റ് വിതരണം ചെയ്തു.

*5. 2024 ഏപ്രിൽ 8, 9 – വിഷു – ഈസ്റ്റർ – റംസാൻ കിറ്റ്*
അംഗങ്ങൾക്ക് പതിനെട്ടര കിലോ (23 ഇനം) ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റ് വിതരണം ചെയ്തു.

*6. ഫെബ്രു.10 – അറ്റകുറ്റപ്പണി*
LED ബോർഡ്
ക്ലബ് മന്ദിരത്തിലെ ഭിത്തികൾ പൊട്ടിപ്പൊളിഞ്ഞത് അറ്റകുറ്റപ്പണി നടത്തി. ക്ലബിനു മുന്നിൽ LED നെയിംബോർഡും സ്ഥാപിച്ചു.

*7. ഏപ്രിൽ 12 – കാഴ്ച പരിമിതരായ 50 പേർക്ക് കണ്ണട*
ദേവാസ് ഐ ക്ലിനിക്കിന്റെ സഹകരണത്തോടെ നേത്ര പരിശോധന ക്യാമ്പ് നടത്തി കാഴ്ച പരിമിതരായ 50 പേർക്ക് സൗജന്യമായി കണ്ണട നൽകി.

*8. 2023 സെപ്തം. 29 – ഐ ജെ ടി ജേർണലിസം പി ജി ഡിപ്ലോമ ഉദ്ഘാടനം, എഴുത്ത് @50*
56-ാം ബാച്ച് ഉദ്ഘാടനവും എഴുത്തിൻ്റെ അരനൂറ്റാണ്ട് പിന്നിടുന്ന ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് ആദരവും.

*9. 2024 ഫെബ്രു. 20 – സുദിനം മധുസൂദനം*
ഐ ജെ ടി ജേർണലിസം റഗുലർ, ഈവനിംഗ് 2022-23 ബാച്ച് ബിരുദദാനവും കവി മധുസൂദനൻ നായരെ ആദരിക്കുന്ന സുദിനം മധുസൂദനവും.

*10. ജൂൺ 24 – ആയുർവേദ മെഡിക്കൽ ക്യാമ്പ്*
കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയുമായി സഹകരിച്ച് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ആയുർവേദ മെഡിക്കൽ ക്യാമ്പ്.

*11. 2023 ഫെബ്രു. 15- ക്ലബ് ഡേ*
മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം ക്ലബ് ദിനാഘോഷം സംഘടിപ്പിച്ചു. ക്ലബ് മന്ദിരം ദീപാലങ്കൃതമാക്കി. ക്ലബിൻ്റെ മുൻ പ്രസിഡൻ്റുമാരും സെക്രട്ടറിമാരും ചേർന്ന് ബലൂൺ പറത്തി ഉദ്ഘാടനം ചെയ്തു.

*12. 2024 ഫെബ്രുവരി 8 – സക്സസ് സെലിബ്രേഷൻ*
കുടുംബമേളയെ തുടർന്ന് നാഷണൽ ക്ലബിൽ വച്ച് സക്സസ് സെലിബ്രേഷ സംഘടിപ്പിച്ചു.

*13. ജൂലായ് 31 – ക്യാൻ്റീൻ നവീകരിച്ചു*
ചെലവ് 97,975 രൂപ. പുതിയ ടെൻഡറിലൂടെ മലബാർ കഫേ എന്ന സ്ഥാപനത്തിന് ക്യാൻ്റീനും സമീപത്ത് എ ടി എം കൗണ്ടർ പ്രവർത്തിച്ചിരുന്ന മുറിയും 15000 +10000 = 25000 രൂപ വാടകയ്ക്ക് നൽകി.

*14. ജൂലായ്. 23 – സ്പോർട്സ് ഡേ*
ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശവുമായി എക്സൈസ് വകുപ്പിൻ്റെ സഹകരണത്തോടെ സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കായിക ദിനാഘോഷം അർജുന അവാർഡ് ജേതാവ് ഗീതു അന്ന ജോസ് ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം നടൻ കുഞ്ചാക്കോ ബോബൻ നിർവഹിച്ചു. പങ്കെടുത്ത എല്ലാവർക്കും ജേഴ്സിയും ക്യാപ്പും പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നൽകി. മുന്നൂറോളം പേർ പങ്കെടുത്തു. വിജയികൾക്ക് മൂന്നു ലക്ഷം രൂപയുടെ സമാനങ്ങൾ നൽകി. കൂടാതെ നറുക്കെടുപ്പിലൂടെ 2000 രൂപ വിലയുള്ള 10 സാരിയും നൽകി.
6 വിഭാഗങ്ങളിൽ 19 ഇനങ്ങളിലായിരുന്നു മത്സരങ്ങൾ. വടംവലിക്ക് പുരുഷ, വനിതാ ടീമുകൾക്കായി 7500 രൂപ സമ്മാനം. എക്സൈസ് – പ്രസ് ക്ലബ് ടീമുകൾ തമ്മിൽ ഫുട്ബാൾ, ക്രിക്കറ്റ് മത്സരം നടത്തി. ഇരു ടീമുകൾക്കും ജേഴ്സി (അപ്പർ & ലോവർ) നൽകി.

*15. ഏപ്രിൽ 12 – മുതിർന്ന വനിതാ മാദ്ധ്യമപ്രവർത്തകർക്ക് ആദരം*
നന്ദിനി രാജേന്ദ്രൻ, തുളസി ഭാസ്കരൻ, കെ.ആർ.മല്ലിക, ഉഷ ശശി എന്നിവരെ ആദരിച്ച ചടങ്ങിൽ മന്ത്രി ആൻ്റണി രാജു, വി.എം.സുധീരൻ, ജോർജ് ഓണക്കൂർ എന്നിവർ പങ്കെടുത്തു.

*16. പ്രിവിലേജ് കാർഡ്*
ഹിന്ദ് ലാബ് ക്ലബ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും നൽകിയ 20 ശതമാനം ഡിസ്കൗണ്ടുള്ള പ്രിവിലേജ് കാർഡിൻ്റെ കാലാവധി 2024 മാർച്ചിൽ അവസാനിച്ചിരുന്നു. കാലാവധി 2026 മാർച്ച് വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

*17. മാർച്ച് 13 – ഏപ്രിൽ 8 – “വേനൽക്കുളിർ – ദാഹമകറ്റാൻ പ്രസ് ക്ലബ്”*
എന്ന പേരിൽ ക്ലബിനു മുന്നിൽ 25 ദിവസക്കാലം തണ്ണീർപ്പന്തൽ പ്രവർത്തിച്ചു. മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. സംഭാരം, തണ്ണിമത്തൻ, നാരങ്ങാവെള്ളം എന്നിവ ദിവസേന മൂവായിരത്തോളം പേർക്ക് നൽകാനായി.
അംഗങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും വിഭവ സമാഹരണം നടത്തിയാണ് ഈ ഉദ്യമം വൻ വിജയത്തിലെത്തിച്ചത്.

*18. നവം.18 – നേത്ര പരിശോധന ക്യാമ്പ്*
ചൈതന്യ ഐ ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ നേത്രക്യാമ്പ് സംഘടിപ്പിച്ചു.
സൗജന്യ തിമിര ശസ്ത്രക്രിയയും നടത്തും.

*19. മാദ്ധ്യമ സ്വാതന്ത്ര്യത്തിനായി പ്രതിഷേധാഗ്നി*
മാദ്ധ്യമവേട്ടയ്ക്കെതിരെയും മാദ്ധ്യമ സ്വാതന്ത്ര്യത്തിനായും നിരവധി തവണ സെക്രട്ടേറിയറ്റ്, രാജ്ഭവൻ മാർച്ചുകളടക്കമുള്ള പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു.

*20. ഹെൽത്ത് ക്ലബ്*
സംസ്ഥാന കായിക വകുപ്പ് 5 ലക്ഷം രൂപയുടെ സാധന സാമഗ്രികൾ പ്രസ് ക്ലബിൻ്റെ ജിംനേഷ്യത്തിന് ലഭ്യമാക്കിയതിലൂടെ നവീകരണ പ്രവൃത്തികൾ നടത്താനായി.

*21. മാർച്ച് 22 – NO TO DRUGS ക്യാമ്പെയിൻ*
കിംസ് ഹെൽത്ത്, എക്സൈസ് വകുപ്പ് , കേരള ലാ അക്കാഡമി എന്നിവയുമായി സഹകരിച്ച് ലഹരിക്കെതിരായ ക്യാമ്പെയിൻ തുടർച്ചയായി സംഘടിപ്പിക്കുകയാണ്. ഇതിനായി പ്രസ് ക്ലബ് തയ്യാറാക്കിയ പ്രചാരണ വീഡിയോ ടി എൻ ജി ഹാളിൽ മന്ത്രി വി.ശിവൻകുട്ടി സ്വിച്ച് ഓൺ ചെയ്തു.

*22. ചികിത്സാ സഹായം*
ഇക്കാലയളവിൽ അംഗങ്ങൾക്ക് മൂന്നരലക്ഷത്തോളം രൂപ ചികിത്സാ സഹായമായി വിതരണം ചെയ്തു.

*23. കുടുംബമേള- ജനുവരി 26*
കുടുംബമേള ഉദയ് പാലസ് കൺവെൻഷൻ സെൻ്ററിൽ ഗംഭീരമായി നടത്താൻ സാധിച്ചു.
കുടുംബമേളയുടെ ലോഗോ പ്രകാശനം നവംബർ 7 ന് മെഗാസ്റ്റാർ മമ്മൂട്ടി നിർവഹിച്ചു. 2022-23 വർഷത്തെ വിദ്യാഭ്യാസ അവാർഡുകൾ നൽകി. മാദ്ധ്യമ അവാർഡ് ജേതാക്കൾക്കുള്ള ആദരമായി എല്ലാവർക്കും ഫോട്ടോ പതിച്ച മെമെന്റൊ നൽകി. അംഗങ്ങൾക്ക് സ്കൂട്ടർ, ലാപ്ടോപ്, തയ്യൽ മെഷീൻ എന്നിവ പകുതി വിലയ്ക്ക് നൽകുന്ന പദ്ധതിയും കെ ജി മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് സ്കൂൾ കിറ്റ് നൽകുന്ന പദ്ധതിയും കുടുംബ മേളയിൽ വച്ച് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

*24. വാഹന സ്റ്റിക്കർ*
150 ബൈക്കുകൾക്കും 120 ഫോർ വീലറിനും സ്റ്റിക്കർ പ്രിന്റ് ചെയ്ത് നൽകി.

*25. മേയ് 25- സ്വദേശാഭിമാനി നൂറ്റിനാല്പത്തഞ്ചാം ജൻമ വാർഷികം*
നെയ്യാറ്റിൻകരയിലെ കൂടില്ലാവീട് കാടും പടർപ്പും വെട്ടിത്തെളിച്ച് വൃത്തിയാക്കി. പാളയത്തെ പാർക്കും പ്രതിമയും വൃത്തിയാക്കി പന്തലൊരുക്കി പുഷ്പാലങ്കാരം നടത്തി.
അനുസ്മരണ യോഗത്തിലും പുഷ്പാർച്ചനയിലും നിരവധി പ്രമുഖർ പങ്കെടുത്തു. പാളയം പള്ളിയിൽ പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.

*26. കുട്ടിക്കൂട്ടം സ്റ്റുഡന്റ്സ് ക്ലബ്, വിമെൻസ് ക്ലബ് പരിപാടി*
2023 മേയ് 7, ജൂലായ് 23, ഒക്ടോ. 8, 2024 ഫെബ്രുവരി 4 തീയതികളിൽ നടന്നു.

*A.മേയ് 7* – സ്കൂൾ ബാഗ്, കുട, ലഞ്ച് ബോക്സ്, വാട്ടർബോട്ടിൽ, ജ്യോമെട്രി ബോക്സ് എന്നിവയടങ്ങിയ 2500 രൂപയുടെ സ്കൂൾ കിറ്റ് 200 കുട്ടികൾക്ക് നൽകി. 1000 രൂപയുടെ ഇരുനൂറോളം ഫുഡ് കൂപ്പണുകൾ സ്ത്രീകൾക്കും പുരുഷൻമാർക്കുമായി നൽകി. നറുക്കെടുപ്പിലൂടെ കുട്ടികൾക്ക് 50 സമ്മാനങ്ങൾ നൽകി. എല്ലാവർക്കും ലഘുഭക്ഷണവും ഉച്ചഭക്ഷണവും നൽകി.

*B.ജൂലായ് 23* – മൂന്നു ലക്ഷം രൂപയുടെ ഫുഡ് കൂപ്പൺ സമ്മാനമായി നൽകി. എല്ലാവർക്കും ലഘുഭക്ഷണവും ഉച്ചഭക്ഷണവും നൽകി.

*C. ഒക്ടോബർ 8*-
3 ലക്ഷം രൂപയുടെ സമ്മാനങ്ങൾ.
ലഘുഭക്ഷണവും ഉച്ചഭക്ഷണവും നൽകി.

*D. 2024 ഫെബ്രുവരി 4*-
4 ലക്ഷം രൂപയുടെ സമ്മാനങ്ങൾ.
ലഘുഭക്ഷണവും ഉച്ചഭക്ഷണവും നൽകി.

*27. മാർച്ച് 10, 11, 12- ത്രൂ ദ ലെൻസ് ഒഫ് ടൈം*
സംസ്ഥാന ചലച്ചിത്ര അക്കാഡമിയും പ്രസ് ക്ലബ് ഐ ജെ ടിയും സംയുക്തമായി കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലെ രാമു കാര്യാട്ട് സ്ക്രീനിൽ ത്രിദിന ചലച്ചിത്ര പഠന പരിപാടി സംഘടിപ്പിച്ചു.

*28. കിംസ് ട്രോഫി ഫുട്ബാൾ*
ഡിസംബർ 16 മുതൽ 19 വരെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ
മാദ്ധ്യമ സ്ഥാപനങ്ങളുടെ ടീമുകളും പ്രസ് ക്ലബ് അംഗങ്ങളുടെ മക്കളുടെ ജൂനിയർ ടീമുകൾ തമ്മിലും ഐ എം വിജയൻ തുടങ്ങിയ 20 ദേശീയ, സന്തോഷ് ട്രോഫി താരങ്ങൾ തമ്മിലുമുള്ള പ്രദർശന മത്സരങ്ങളും പ്രസ് ക്ലബും സെലിബ്രിറ്റി ടീമും തമ്മിലും പ്രസ് ക്ലബും എക്സൈസ് ടീമും തമ്മിലും മത്സരങ്ങൾ നടത്തി. വനിതകൾക്കായി ഷൂട്ടൗട്ട് മത്സരവുമുണ്ടായിരുന്നു. രിച്ചു. 20 ടീമിലായി 240 കളിക്കാർക്ക് ജേഴ്സി, ഷോർട്സ് എന്നിവ ക്ലബ് നൽകി.

*29. കിംസ് ട്രോഫി ക്രിക്കറ്റ്*
ഡിസംബർ 29 മുതൽ ജനുവരി 1 വരെ യൂണി. സ്റ്റേഡിയത്തിൽ
മാദ്ധ്യമ സ്ഥാപനങ്ങളുടെ ടീമുകളും പ്രസ് ക്ലബ് അംഗങ്ങളുടെ മക്കളുടെ ജൂനിയർ ടീമുകൾ തമ്മിലും പ്രസ് ക്ലബും സെലിബ്രിറ്റി ടീമും തമ്മിലും കിംസ്, ബെവ്കോ ടീമുകൾ തമ്മിലും മത്സരങ്ങൾ നടത്തി. വനിതാ ക്രിക്കറ്റുമുണ്ടായിരുന്നു. 27 ടീമിലായി 405 കളിക്കാർക്ക് ജേഴ്സി (അപ്പർ & ലോവർ) ക്ലബ് നൽകി.

*30. 2023 സെപ്തം.26 – സ്വദേശാഭിമാനി നാടുകടത്തൽ വാർഷികം*
നെയ്യാറ്റിൻകരയിലെ കൂടില്ലാ വീട് കാടും പടർപ്പും വെട്ടിത്തെളിച്ച് വൃത്തിയാക്കി. പാളയത്തെ പാർക്കും പ്രതിമയും വൃത്തിയാക്കി പന്തലൊരുക്കി പുഷ്പാലങ്കാരം നടത്തി.
അനുസ്മരണ യോഗത്തിലും പുഷ്പാർച്ചനയിലും നിരവധി പ്രമുഖർ പങ്കെടുത്തു. പാളയം പള്ളിയിൽ പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.

*31. 2024 മാർച്ച് 28 – സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 108-ാം ചരമ വാർഷികം*
നെയ്യാറ്റിൻകരയിലെ കൂടില്ലാ വീട് കാടും പടർപ്പും വെട്ടിത്തെളിച്ച് വൃത്തിയാക്കി. പാളയത്തെ പാർക്കും പ്രതിമയും വൃത്തിയാക്കി പന്തലൊരുക്കി പുഷ്പാലങ്കാരം നടത്തി.
അനുസ്മരണ യോഗത്തിലും പുഷ്പാർച്ചനയിലും ലോക്സഭാ സ്ഥാനാർത്ഥികളായ രാജീവ് ചന്ദ്രശേഖർ, ശശി തരൂർ, പന്ന്യൻ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. പാളയം പള്ളിയിൽ പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.

*32. ഐ ജെ ടി കോൺവൊക്കേഷൻ മല്ലികപ്പൂവിൻ മധുരഗന്ധം- ശ്രീകുമാരൻ തമ്പിക്ക് ആദരം*
2023 ഏപ്രിൽ 24ന് 55-ാം ബാച്ച് കോൺവൊക്കേഷനിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള 2021- 22 ബാച്ചിൻ്റെ ബിരുദദാനം നിർവഹിച്ചു.
കാവ്യ – സംഗീത – ചലച്ചിത്ര സപര്യയുടെ ആറു പതിറ്റാണ്ട് പൂർത്തിയാക്കുന്ന ശ്രീകുമാരൻ തമ്പിക്ക് ആദരമായി മല്ലികപ്പൂവിൻ മധുരഗന്ധം എന്ന പരിപാടിയും സംഘടിപ്പിച്ചു.

*33. ആഗസ്റ്റ് 2 – ഹരിതം പ്രസ് ക്ലബ് – അഞ്ചാം ഘട്ടം*
പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
10000 പച്ചക്കറി- പഴവർഗ തൈകൾ അംഗങ്ങൾക്ക് വിതരണം ചെയ്തു.
മുള്ളാത്ത, പാഷൻ ഫ്രൂട്ട്, മുളക്, പയർ, വെണ്ട, തക്കാളി, കത്തിരി, ചീനിയമര, വഴുതന തൈകളാണ് നൽകിയത്.

*34. ജംബോ സർക്കസ്*
ആഗസ്റ്റ് 13 മുതൽ നാല് ഞായറാഴ്ചകളിലായി സൗജന്യ പ്രവേശനം അനുവദിച്ചു.

*35. കൂടില്ലാവീട്*
നെയ്യാറ്റിൻകരയിൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജൻമഗൃഹമായ കൂടില്ലാ വീട് പുനരുദ്ധരിക്കണം. ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

*36. മാമ്പഴക്കൂടാരം, ജൈവ പച്ചക്കറി ചന്ത*
ആനാട് കൃഷിഭവൻ്റെ സഹകരണത്തോടെ ഏപ്രിൽ 17 മുതൽ മേയ് 26 വരെ 8 ദിവസം ക്ലബിനു മുന്നിൽ കോട്ടൂർക്കോണം മാമ്പഴം, ജൈവ പച്ചക്കറികൾ എന്നിവയുടെ വിപണനം സംഘടിപ്പിച്ചു.
മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.

*37. ഏപ്രിൽ 19 – വേനലമൃത് മാമ്പഴ സദ്യ*
ക്ലബ് അംഗങ്ങൾക്കൊപ്പം മന്ത്രി വി.ശിവൻകുട്ടിയെയും പങ്കെടുപ്പിച്ച് മാമ്പഴസദ്യ സംഘടിപ്പിച്ചു. പങ്കെടുത്ത 50 കുട്ടികൾക്ക് ഒരു കിലോ വീതം മാമ്പഴം സൗജന്യമായി നൽകി.

*38. ഫലവൃക്ഷത്തൈ വിതരണം*
നാട്ടുമാവ്, വരിക്കപ്ലാവ്, സീതപ്പഴം, നെല്ലി, നാരകം, കുടംപുളി, പേര എന്നിവയുടെ 605 തൈകൾ അംഗങ്ങൾക്ക് നൽകി.

നവം. 9, 10 തിയതികളിൽ വിതരണം ചെയ്തു.

*40. നവം.11 – ലുലു ക്രിക്കറ്റ് ലീഗ്*
അനന്തപുരിയിലെ ക്രിക്കറ്റ് ലോകകപ്പ് ആവേശം ഇരട്ടിയാക്കി ലുലു മാളിൽ നടന്ന ഗ്രാന്‍ഡ് ലുലു ക്രിക്കറ്റ് ലീഗ് ഉദ്ഘാടനത്തോടനുബന്ധിച്ച് സൗഹൃദ മത്സരത്തില്‍ സെലിബ്രിറ്റി താരങ്ങളടങ്ങിയ ടീമിനെ പ്രസ് ക്ലബ് ടീം പരാജയപ്പെടുത്തി.

*41. മുൻ പ്രസിഡൻ്റ്, സെക്രട്ടറിമാർക്ക് ആദരം*
നവീകരിച്ച പ്രസ് കോൺഫറൻസ് ഹാളിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മുൻ പ്രസിഡൻ്റുമാരെയും സെക്രട്ടറിമാരെയും ഉപഹാരം നൽകി ആദരിച്ചു. കെ.ജി. പരമേശ്വരൻ നായർ മുതൽ കെ.എൻ.സാനു വരെ 26 പേർ ആദരം ഏറ്റുവാങ്ങി.

*42. സെപ്തം.18 – നവീകരിച്ച പ്രസ് കോൺഫറൻസ് ഹാൾ ഉദ്ഘാടനം*
തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ നവീകരിച്ച പ്രസ് കോൺഫറൻസ് ഹാൾ ആസ്റ്റർ ഹെൽത്ത് കെയറിൻ്റെ സഹകരണത്തോടെ നവീകരിച്ചു. സി.പി.എം പോളിറ്റ് ബ്യുറോ അംഗം എ .വിജയരാഘവൻ, യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, ആസ്റ്റർ ഇന്ത്യ പ്രതിനിധി ഫാത്തിമ യാസിൻ എന്നിവർ മൺചെരാതുകൾ തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.

*43. നവം. 18 – മ്യൂച്ചൽ ഫണ്ട് സെമിനാർ*
തിരുവനന്തപുരം പ്രസ് ക്ലബ്, ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസ്, മലയാള മനോരമ സമ്പാദ്യം എന്നിവ സംയുക്തമായി ഓഹരി – മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തെക്കുറിച്ച് ടി എൻ ജി ഹാളിൽ സൗജന്യ സെമിനാർ നടത്തി.

*44.കാലാവസ്ഥാ വ്യതിയാനം : കോളേജ് വിദ്യാർത്ഥികൾക്കായി വീഡിയോ ഡോക്യുമെന്ററി ഫെസ്റ്റിവൽ*
തിരുവനന്തപുരം പ്രസ് ക്ലബ്, എവറസ്റ്റർ ഷെയ്ഖ് ഹസൻ ഖാനുമായി സഹകരിച്ച് കാലാവസ്ഥാ വ്യതിയാനം വിഷയമാക്കി വീഡിയോ ഡോക്യുമെന്ററി ഫെസ്റ്റിവൽ സംഘടിപ്പിച്ചു.
കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രതിസന്ധികളെകുറിച്ച് കോളേജ് വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

*45. നവം.18 – ഇൻഷ്വറൻസ് പോളിസി*
ഇന്ത്യ പോസ്റ്റ്‌ പേയ്മെന്റ്സ് ബാങ്കിന്റെ ആക്‌സിഡന്റ് ഇൻഷുറൻസ് പോളിസിയിൽ അംഗമാകാൻ മാധ്യമ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും അവസരം ഒരുക്കാൻ നവം.18, 29 തീയതികളിൽ പ്രസ് ക്ലബിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു.

*46. 2023 നവം.19- ലഹരിക്കെതിരെ ചിത്രരചനാ മത്സരം*
സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കിംസ് ഹെൽത്ത്, തിരുവനന്തപുരം പ്രസ് ക്ലബ്, കേരളാ ലോ അക്കാഡമി എന്നിവ സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. രണ്ടായിരത്തോളം കുട്ടികൾ പങ്കെടുത്തു.
കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. സമ്മാനദാന ചടങ്ങ് 2024 ജനുവരി 7 ന് പ്രസ് ക്ലബ് സ്വദേശാഭിമാനി ഹാളിൽ നടന്നു.

*47.ഓണാക്കോടി വിതരണം 
ഓണക്കോടിയായി കസവുമുണ്ട് ഉൾപ്പെടെ 35 കിലോയുടെ 45 ഇനം സാധനങ്ങളും പ്രസ് ക്ലബിന്റെ ബിഗ് ഷോപ്പറും പച്ചക്കറി കിറ്റും നൽകി. ഉദ്ഘാടന ചടങ്ങിൽ മന്ത്രി ആൻ്റണി രാജു, ജോർജ് ഓണക്കൂർ, ഋഷിരാജ് സിംഗ് എന്നിവർ പങ്കെടുത്തു.

*48. ആഗസ്റ്റ് 28- ഫോട്ടോ എക്സിബിഷൻ*
ഓണാഘോഷത്തിന്റെ ഭാഗമായി ക്യാപിറ്റൽ ലെൻസ് വ്യൂവിൻ്റെ സഹകരണത്തോടെ ജവഹർ ബാലഭവനിൽ സംഘടിപ്പിച്ച ഫോട്ടോ എക്സിബിഷൻ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു.

*49. പി.എഫ്, ഇ.എസ്.ഐ കുടിശിക*
2015 മുതൽ 2020 വരെയുള്ള പി എഫ് കുടിശികയിൽ നാലര ലക്ഷം രൂപ 2020 ലെ ഭരണ സമിതിയും ഏഴരലക്ഷത്തോളം രൂപ കഴിഞ്ഞ ഭരണ സമിതിയും അടച്ചു തീർത്തിരുന്നു.
2020 ‌ മുതൽ 23 മാർച്ച് വരെയുള്ള പി എഫ് കുടിശിക അഞ്ചു ലക്ഷത്തോളം രൂപ വരും.
ഇ എസ് ഐ 2015 മുതൽ 2023 സെപ്തംബർ വരെ രണ്ടര ലക്ഷത്തോളം രൂപ കുടിശിക അടയ്ക്കാനുണ്ട്.
വിരമിച്ച ഒരു ജീവനക്കാരൻ്റെ ഗ്രാറ്റുവിറ്റി രണ്ടു ലക്ഷം രൂപ കഴിഞ്ഞ ഭരണ സമിതി അടച്ചു തീർത്തിരുന്നു.
ടിയാൻ്റെ പിഎഫ് കുടിശിക ഒന്നര ലക്ഷം രൂപ ഈ ഭരണ സമിതി അടച്ചു തീർത്തിട്ടുണ്ട്.
ജീവനക്കാരുടെ 2023 ഏപ്രിൽ മുതലുള്ള പി എഫും 2023 ഒക്ടോബർ മുതലുള്ള ഇ എസ് ഐയും അതതു മാസം അടച്ചു വരുന്നു.

*50. സാമൂഹിക പ്രതിബദ്ധതയോടെ 1000 സ്കൂൾ കിറ്റ്-2023*
ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹകരണത്തോടെ നഗരത്തിലെ ദുർബല ജനവിഭാഗങ്ങൾ വസിക്കുന്ന പ്രദേശങ്ങളിൽ 1000 സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു. സ്കൂൾ ബാഗ്, കുട, ലഞ്ച് ബോക്സ്, വാട്ടർബോട്ടിൽ, ജ്യോമെട്രി ബോക്സ് എന്നിങ്ങനെ ബ്രാൻഡഡ് സാധനങ്ങളാണ് സ്കൂൾ കിറ്റിൽ ഉൾപ്പെടുത്തിയത്.
രാജാജിനഗർ, കുന്നുകുഴി, ചിറക്കുളം, പേട്ട, കണ്ണമ്മൂല പ്രദേശങ്ങളിൽ നടന്ന ചടങ്ങുകളിൽ ഋഷിരാജ് സിംഗ്, ജോർജ് ഓണക്കൂർ, അലിയാർ, യു. ഷറഫലി തുടങ്ങിയവർ പങ്കെടുത്തു.
രാജാജി നഗർ ഫുട്ബാൾ ടീമിലെ കുട്ടികൾക്ക് 30 ജേഴ്സിയും നിർമ്മിച്ച് നൽകി.

*51. ക്രിസ്മസ്*
കേക്കും ചിക്കനും ഡിസംബർ 23, 24 തീയതികളിൽ വിതരണം ചെയ്തു

*52. അമൃത കേര-ഫെബ്രു.18*
അംഗങ്ങൾക്ക് അമൃത കേര ശുദ്ധ വെളിച്ചെണ്ണ അര ലിറ്റർ ബോട്ടിൽ നൽകി.

*53. ഫെബ്രു.28- മെഗാ മെഡിക്കൽ ക്യാമ്പ്*
6 ആശുപത്രികളുടെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

*54. ഡിജിറ്റൽ ക്ലാസ് റൂം*

*ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിൽ രണ്ട് ക്ലാസ് റൂമുകൾ സ്മാർട്ട് ക്ലാസ് റൂമുകൾ ആക്കി മാറ്റാനുള്ള പ്രവൃത്തികൾ പൂർത്തിയായി. ഓരോ ക്ലാസിനും 5 ലക്ഷം രൂപ വീതം 10 ലക്ഷം രൂപ വിനിയോഗിച്ച് ചെയ്തു തീർത്തു. സ്പോൺസർ നേരിട്ട് തന്നെ ക്വട്ടേഷൻ വിളിച്ച് കരാർ നൽകിയിരുന്നു. ഫർണിഷിംഗ് പണികളും, ഫർണിച്ചറുകളും, .എയർകണ്ടീഷണർ ടച്ച് സ്ക്രീനുള്ള ടിവി എന്നിവയുമുണ്ട്.*

*55. പി സി സുകുമാരൻ നായർ ഹാൾ നവീകരണം*

*പ്രസ് കോൺഫറൻസ് ഹാൾ സ്വീകരിച്ച പോലെ പി സി സുകുമാരൻ നായർ ഹാൾ നവീകരിക്കുന്ന പണികൾ ആസ്റ്റർ ഗ്രൂപ്പ് ഉടൻ ആരംഭിക്കും. മാർച്ച് മാസത്തിൽ തുടങ്ങാനിരുന്ന പണികൾ പാർലമെൻ്റ് ഇലക്ഷൻ കാരണമാണ് വൈകിയത്.*

*56. സ്കൂട്ടർ, ലാപ്ടോപ്, തയ്യൽ മെഷീൻ പകുതി വിലയ്ക്ക്*

*എം ഒ യു ഒപ്പിട്ടു. മറ്റ് ജില്ലകളിൽ നേരത്തേ ധാരണയായവ നൽകിയ ശേഷം ജൂലായ് 1 മുതൽ പണമടപ്പിച്ച് ആഗസ്റ്റ് 15 നകം ലഭ്യമാക്കാമെന്ന് നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ ഉറപ്പു തന്നിട്ടുണ്ട്*

*57. 2024 ഏപ്രിൽ 28- മാമ്പഴ സദ്യയും സ്കൂൾ കിറ്റ്, സാരി വിതരണവും*
കിംസ് ഹെൽത്തിൻ്റെ സഹകരണത്തോടെ സെൻട്രൽ സ്റ്റേഡിയം ബാസ്കറ്റ്ബാൾ കോർട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ മാമ്പഴസദ്യയ്ക്കു പുറമേ 280 വിദ്യാർത്ഥികൾക്ക് സകൂൾ കിറ്റുകളും 140 വനിതകൾക്ക് സാരിയും വിതരണം ചെയ്തു.

*58. സാമൂഹിക പ്രതിബദ്ധതയുടെ സ്കൂൾ കിറ്റ്-2024*
നിർധനർ താമസിക്കുന്ന മേഖലകളിൽ ചെമ്മണ്ണൂർ ഗ്രൂപ്പിൻ്റെ സഹകരണത്തോടെ 500 സ്കൂൾ കിറ്റുകൾ 2024 മേയ് മാസത്തിൽ വിതരണം ചെയ്തു. കുന്നുകുഴി യു പി സ്കൂളിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം നിർവഹിച്ചു.

*59. സക്സസ് സെലിബ്രേഷൻ*

*കുടുംബമേള വൻ വിജയമായതിൻ്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി 8 ന് നാഷണൽ ക്ലബിൽ സക്സസ് സെലിബ്രേഷൻ സംഘടിപ്പിച്ചു*

*60. റെയിൻ സ്യൂട്ട്, കുട*

മഴയത്തും മറക്കാതെ അംഗങ്ങളോടൊപ്പം പ്രസ് ക്ലബുണ്ട്. എല്ലാ അംഗങ്ങൾക്കും 1600 രൂപ വിലയുള്ള റെയിൻ സ്യൂട്ടും 440 രൂപ വിലയുള്ള പോപ്പി കുടയും നൽകി.

*61. ധാരണയായ പുതിയ പദ്ധതികൾ*

പ്രസ് ക്ലബ് മന്ദിരത്തിൽ സോളാർ പ്ലാൻ്റ്, പി സി എസ് ഹാൾ നവീകരണം, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജൻമഗൃഹമായ കൂടില്ലാ വീട് പുനരുദ്ധരിക്കൽ.

Leave a Reply

Your email address will not be published. Required fields are marked *