തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.
മുതിർന്ന മാധ്യമ പ്രവർത്തകൻ ദിനേശ് വര്‍മ ആദ്യ കിറ്റ് ഏറ്റുവാങ്ങി. പ്രസ്ക്ളബ് പ്രസിഡന്റ് പി ആര്‍ പ്രവീണ്‍, സെക്രട്ടറി എം രാധാകൃഷ്ണന്‍, ട്രഷറര്‍ വിനീഷ് വി തുടങ്ങിയവര്‍ സംബന്ധിച്ചു. 55 ഇനം സാധനങ്ങളടങ്ങിയ കിറ്റാണ് പ്രസ് ക്ലബ് അംഗങ്ങള്‍ക്കായി വിതരണം ചെയ്യുന്നത്.
ക്യാപ്… പ്രസ് ക്ലബ് അംഗങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുതിർന്ന മാധ്യമ പ്രവർത്തകൻ ദിനേശ് വർമ്മയ്ക്കു നൽകി ഉദ്ഘാടനം ചെയ്യുന്നു.