മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തത് പ്രതിഷേധാർഹം:തിരുവനന്തപുരംപ്രസ് ക്ലബ്‌ തിരുവനന്തപുരം1 min read

 

തിരുവനന്തപുരം :സെക്രട്ടറിയേറ്റിൽ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷം ചിത്രീകരിച്ച മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തതിലും ഭീഷണിപ്പെടുത്തിയതിലും തിരുവനന്തപുരം പ്രസ്ക്ലബ് പ്രതിഷേധിച്ചു.

മന്ത്രിയുടെ വാർത്താ സമ്മേളനം റിപോർട്ട് ചെയ്യാനെത്തിയ മീഡിയവൺ റിപ്പോർട്ടർ മുഹമ്മദ് ആഷിക് , ക്യാമറാമാൻ സിജോ സുധാകരൻ, ഡ്രൈവർ സജിൻലാൽ എന്നിവരെയാണ് സെക്രട്ടറിയേറ്റ് ജീവനക്കാർ അടക്കുള്ളവർ കയ്യേറ്റം ചെയ്തത്. ജീവനക്കാരുടെ തർക്കം ചിത്രീകരിച്ചാൽ ക്യാമറ തല്ലിപ്പൊട്ടിക്കുമെന്നും കൈവയ്ക്കുമെന്നും ഭീഷണിപ്പെടുത്തി. വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള മാധ്യമ പ്രവർത്തകരുട അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് സെക്രട്ടറിയേറ്റിൽ അരങ്ങേറിയത്. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും തിരുവനന്തപുരം പ്രസ്ക്ലബ് പ്രസിഡൻ്റ് പിആർ പ്രവീണും സെക്രട്ടറി എം രാധാകൃഷ്ണനും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *