പ്രസ് ക്ലബ് കായികദിനാഘോഷം1 min read

 

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ നേതൃത്വത്തിൽ തലസ്ഥാനത്തെ മാധ്യമ പ്രവർത്തകരും കുടുംബാംഗങ്ങളും കായികദിനാഘോഷം സംഘടിപ്പിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.സോണിച്ചൻ പി.ജോസഫ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. 18 ഇനങ്ങളിലായി വിവിധ വിഭാഗങ്ങളിലെ മത്സരങ്ങളിൽ നാനൂറോളം പേർ പങ്കെടുത്തു.
പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീണിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ സെക്രട്ടറി എം.രാധാകൃഷ്ണൻ സ്വാഗതവും ട്രഷറർ വി.വിനീഷ് നന്ദിയും പറഞ്ഞു.
ഭാരവാഹികളായ എച്ച്. ഹണി, സജിത് വഴയില, മിനീഷ് കുമാർ, വി.ശ്രീകാന്ത്, ജയമോഹൻ, സുബ്രഹ്മണി, ജോയ് നായർ, ആദർശ് ബേബി, എസ്.ഒ. രഞ്ജിത് എന്നിവർ സംസാരിച്ചു.

സമാപന സമ്മേളനത്തിൽ കെ.യു.ഡബ്ലിയു.ജെ സംസ്ഥാന പ്രസിഡൻ്റ് കെ.പി. റെജി, കൊല്ലം പ്രസ് ക്ലബ് മുൻ സെക്രട്ടറി ജി. ബിജു, മുതിർന്ന മാധ്യമ പ്രവർത്തകരായ കെ.പ്രഭാകരൻ, പി.ശ്രീകുമാർ , ആർ.ജയപ്രസാദ്, ജി.സജീവ്, അജി എം. നൂഹു, എ.പി. ജിനൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു

Leave a Reply

Your email address will not be published. Required fields are marked *