തിരുവനന്തപുരം :വേള്‍ഡ് മലയാളി കൗണ്‍സില്‍ ദുബായിയില്‍ സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ച പ്രകാശ് പ്രഭാകര്‍ ( ചിത്രം – വേരുകള്‍ ). നോ ടു ഡ്രഗ്‌സ് ക്യാമ്പയിന്റെ ഭാഗമായി കിംസ് ഹെല്‍ത്തുമായി സഹകരിച്ച് തിരുവനന്തപുരം പ്രസ്സ് ക്ലബ് നിര്‍മ്മിച്ച ചിത്രമാണ് വേരുകള്‍. ആഗസ്റ്റ് 3 ന് തിരുവനന്തപുരത്ത് നടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ പതിനാലാമത് ബയനിയല്‍ കോണ്‍ഫറന്‍സില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
ഷോര്‍ട്ട് ഫിലിം തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഒഫീഷ്യല്‍ ഫേസ് ബുക്ക് പേജില്‍ കാണാവുന്നതാണ്.