തിരുവനന്തപുരം:തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റായി പി ആര്‍ പ്രവീണും ( മലയാളം എക്‌സ്പ്രസ്) സെക്രട്ടറിയായി എം രാധാകൃഷ്ണനും(കേരളകൗമുദി) തെരഞ്ഞെടുക്കപ്പെട്ടു.
വിനീഷ് വി(ജനം ടിവി)യാണ് ട്രഷറര്‍.വെസ്പ്രസിഡന്റായി എച്ച് ഹണിയും ( എസിവി ന്യൂസ്) ജോയിന്റ് സെക്രട്ടറിയായി നിസാര്‍ മുഹമ്മദും (വീക്ഷണം) വിജയിച്ചു.
ജോയ് തമലം(കിഡ്‌സി ടിവി),ശങ്കര്‍ സുബ്രമണി (കൗമുദി ടിവി), വി വി വിനോദ് (ന്യൂസ് 18), ശ്രീകാന്ത് വി (ദീപിക) , ജയമോഹന്‍ എ (തല്‍സമയം), വി ജി മിനീഷ് കുമാര്‍ (എന്‍ആര്‍ഐ ന്യൂസ്) എന്നിവരാണ് മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍.
വെല്‍ഫെയര്‍ കമ്മിറ്റി അംഗമായി സജിത് വഴയില (ജയ്ഹിന്ദ് ടിവി) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പുതിയ ഭാരവാഹികളുടെ ചുമതലയേറ്റെടുക്കല്‍ വെള്ളിയാഴ്ച നടക്കും