തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമ ജേർണലിസം കോഴ്‌സിലേക്ക് അപേക്ഷിക്കാം. അവസാന തീയതി മേയ് 23. ഉയർന്ന പ്രായപരിധി 28 വയസ്.അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷ ഫോമും പ്രോസ്പെക്ടസും www.trivandrumpressclub.com വെബ്‌സൈറ്റിൽ ലഭ്യമാണ്. നേരിട്ടും ലഭിക്കും. അപേക്ഷയോടൊപ്പം 1000 രൂപ അപേക്ഷാ ഫീസ് പ്രസ് ക്ലബിൻ്റെ അക്കൗണ്ടിൽ അടച്ചതിൻ്റെ കൗണ്ടർഫോയിൽ കൂടി ഉൾപ്പെടുത്തണം.
അപേക്ഷകൾ അയയ്ക്കേണ്ട ഇ-മെയിൽ : ijtrivandrum@gmail.com
വിശദവിവരങ്ങൾക്ക് :7591966995, 9946108218, 0471- 4614152