തിരുവനന്തപുരം: കുമാരപുരം- പൂന്തി റോഡിൽ ശ്രീചിത്ര കോർട്ടേഴ്സ് റോഡിനു മുൻപിൽ കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ച അടിയന്തരമായി പരിഹരിക്കുന്നതിന്റെ ഭാഗമായി 29/4/2025 ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ പൂന്തി റോഡ്, കുമാരപുരം, ഐറ്റിക്കോണം , ലാൻഡ് ഡൗൺ പാർക്ക്, ഈറോഡ് കോളനി, അണമുഖം, ആനയറ, കടകംപള്ളി, വെൺപാലവട്ടം, ഒരുവാതിൽക്കോട്ട, കരിക്കകം , വേളി, കൊച്ചുവേളി, വലിയവേളി, വെട്ടുകാട്, മാധവപുരം, പൗണ്ടുകടവ് എന്നീ ഭാഗങ്ങളിൽ പൂർണമായോ ഭാഗികമായോ ശുദ്ധജല വിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, കേരള വാട്ടർ അതോറിറ്റി