തിരുവനന്തപുരം : യുഎഇ അംബാസിഡര്‍ ഡോ.അബ്ദുള്‍ നാസര്‍ അല്‍ ഷാലി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേരളവും യുഎഇയും
ഏറെ കാലമായി ആഴത്തിലുള്ള ബന്ധവും കൂട്ടായ്മയും കാത്തു സൂക്ഷിക്കുന്നതായും ആ ബന്ധം ദൃഢമായി തുടരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഊര്‍ജ്ജസ്വലരായ മലയാളി പ്രവാസികളുടെ സംഭാവനകള്‍ യുഎഇയുടെ സാമൂഹ്യ – സാമ്പത്തിക രംഗത്തിന് കരുത്തായിട്ടുണ്ട്. യുഎഇ രണ്ടാമതൊരു ഭവനമായാണ് കേരളീയര്‍ വിശേഷിപ്പിക്കാറുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
ഗള്‍ഫ് രാജ്യങ്ങളില്‍ കേരളത്തിന്റെ പ്രധാന വ്യവസായ പങ്കാളിയാണ് യുഎഇ. വ്യവസായം, വിനോദസഞ്ചാരം, നിക്ഷേപം എന്നീ മേഖലകളില്‍ നിര്‍ണ്ണായകമായ പ്രവര്‍ത്തനങ്ങള്‍ നാം നടത്തി വരുന്നുണ്ട്. തുടര്‍ന്നും നിരവധി മേഖകളിലേക്ക് ഈ കൂട്ടായ്മ വ്യാപിപ്പിക്കും. സന്ദര്‍ശനത്തില്‍ നന്ദി അറിയച്ച മുഖ്യമന്ത്രി വിവിധ രംഗത്തെ് കേരളത്തിന് യുഎഇ ഉറപ്പാക്കുന്ന പിന്തുണ അഭിനന്ദനാര്‍ഹമാണെന്നും യുഎഇ – കേരള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഈ കൂടിക്കാഴ്ച സാഹയിക്കുമെന്നും പറഞ്ഞു.
ചീഫ് സെക്രട്ടറി ഡോ. വി വേണു, വ്യവസായ – നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന് ബില്ല എന്നിവരും പങ്കെടുത്തു.