7/3/23
തിരുവനന്തപുരം :വീട്ടിനടുത്തുള്ള കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച ഷിനു പിടിയിൽ.തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കളിയിക്കാവിളയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വെല്‍ഡിങ് തൊഴിലാളിയാണ് പ്രതി. സംഭവത്തില്‍ പ്രാഥമികമായ അന്വേഷണം നടത്തിയതിന് ശേഷമാണ് പോലീസ് ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്.
തന്റെ അയല്‍വാസികളായ കുട്ടികളെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചു എന്നതാണ് കേസ്. കുട്ടികളില്‍ ഒരാള്‍ സ്കൂളിലെ അധ്യാപികയോട് വിവരം പറയുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഇടപെടുകയും ചെയ്തു. ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ നാല് കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് കണ്ടെത്തുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.ഷിനു മുൻപ് സിപിഐയിൽ പ്രവർത്തിച്ചിരുന്നുവെന്നും, നിലവിൽ പാർട്ടിയുമായി ബന്ധമില്ലെന്നും സിപിഐ ലോക്കൽ സെക്രട്ടറി പറഞ്ഞു.