28/7/23
ലണ്ടന്‍: സ്കൂളുകളിൽ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നതിന് പിന്നിലെ അപകടസാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നല്കി ഐകൃരാഷ്ട്ര സഭ. . മൊബൈൽ ഉപകരണങ്ങൾ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനും വിദ്യാർത്ഥികളുടെ സ്വകാര്യത അപകടത്തിലാക്കുന്നതിനും സൈബർ കുരുക്കുകളിൽ പെടുന്നതിനും കാരണമാകുമെന്ന് യുഎൻ വിദ്യാഭ്യാസ, ശാസ്ത്ര സാംസ്കാരിക ഏജൻസിയായ യുനെസ്കോ പറയുന്നു. എന്നാൽ സ്‌കൂളുകളിൽ ഫോണുകൾ നിരോധിക്കുന്ന നിയമങ്ങളോ നയങ്ങളോ ഉള്ള രാജ്യങ്ങൾ നാലിലൊന്നിൽ താഴെ മാത്രമാണെന്നും റിപ്പോർട്ട് കണ്ടെത്തി.യുകെയിൽ, പ്രധാന അധ്യാപകർ നിയമാവലി തയ്യാറാക്കുന്നുണ്ടെന്നും മിക്ക സ്കൂളുകളും ഇത് ബാധകമാണെന്നും റിപ്പോർട്ട് പറയുന്നു.
2023 ലെ ഗ്ലോബൽ എജ്യുക്കേഷൻ മോണിറ്റർ റിപ്പോർട്ടിന്റെ രചയിതാവ് മനോസ് അന്റോണിയിസ് പറഞ്ഞതനുസരിച്ച് “സ്കൂളിലെ സ്മാർട്ട്ഫോൺ ഉപയോഗത്തിന്റെ ഉദാഹരണങ്ങളാണ് കുട്ടികൾ കെണിയിൽ പെടുന്നത്. വിദ്യാർത്ഥികളെ പഠനത്തിൽ നിന്ന് വ്യതിചലിപ്പിക്കുകയും അവരുടെ സ്വകാര്യത ലംഘിക്കുകയും ചെയ്യുന്നത് ശ്രദ്ധിക്കേണ്ടതാണ്”. പഠനത്തെ പിന്തുണയ്ക്കുന്ന സാങ്കേതിക വിദ്യയ്ക്ക് മാത്രമേ സ്‌കൂളിൽ സ്ഥാനമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികളെ സാങ്കേതികവിദ്യയിൽ നിന്ന് പൂർണ്ണമായും അകറ്റി നിർത്തരുതെന്നും എന്നാൽ ഏത് തരത്തിലുള്ള സാങ്കേതികവിദ്യയാണ് സ്കൂളിൽ അനുവദിക്കേണ്ടത് എന്നതിനെക്കുറിച്ച് രാജ്യങ്ങൾ മികച്ച മാർഗനിർദേശം പുറത്തിറക്കേണ്ടതുണ്ടെന്നും അന്റോണിയസ് പറഞ്ഞു.സ്‌കൂളുകളിൽ മൊബൈൽ ഫോണുകൾ നിരോധിക്കുന്നത് അക്കാദമിക് പ്രകടനം മെച്ചപ്പെടുത്തുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
പതിനാറുകാരിയായ ലെക്‌സി, തന്റെ മുൻ പ്രധാന അധ്യാപിക സ്‌കൂളിൽ ഫോണുകളുടെ വിദ്യാഭ്യാസപരമായ ഉപയോഗം അനുവദിച്ചിരുന്നുവെന്നും എന്നാൽ വിദ്യാർത്ഥികൾ പലപ്പോഴും അത് സോഷ്യൽ മീഡിയയ്‌ക്കായി ദുരുപയോഗം ചെയ്തുവെന്നും പറയുന്നു. സ്മാർട്ട് ഫോണുകൾ ബന്ധങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്നും അവർ പറയുന്നു.
പീഡിപ്പിക്കപ്പെടുന്ന വ്യക്തിയെയും അവരുടെ മാനസികാരോഗ്യത്തെയും ഫോണുകൾ എങ്ങനെ ദോഷകരമായി ബാധിക്കുമെന്നത് ചർച്ച ചെയ്യേണ്ടതാണ്. എന്നാൽ, മാനസികാരോഗ്യത്തെക്കുറിച്ച് പറയുമ്പോൾ, ഫോണുകൾക്ക് ഒരു നല്ല സാമൂഹിക ബന്ധം നൽകാൻ കഴിയുമെന്നത് പ്രത്യേകം ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു എന്നും അവർ പറഞ്ഞു.