തിരുവനന്തപുരം :അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം- ഉണർവ്വ് 2024 -ന് മുന്നോടിയായി തിരുവനന്തപുരം ജില്ല സാമൂഹ്യനീതി ഓഫീസിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ഗവൺമെന്റ് വിമൻസ് കോളേജ് അങ്കണത്തിൽ നിന്നും വഴുതക്കാട് വരെയാണ് വിളംബര ഘോഷയാത്ര നടന്നത്. ഘോഷയാത്ര ആന്റണി രാജു എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ, ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾ, വിവിധ സംഘടന പ്രവർത്തകർ എന്നിവർ ഘോഷയാത്രയിൽ പങ്കെടുത്തു. അസിസ്റ്റന്റ് കളക്ടർ സാക്ഷി മോഹൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ എന്നിവരും പങ്കെടുത്തു.
ഡിസംബർ മൂന്നിനാണ് അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം -ഉണർവ് 2024- സംഘടിപ്പിക്കുന്നത്