സഹപാഠികളെക്കൊണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തില്‍ അദ്ധ്യാപികക്കെതിരെ കേസ് .1 min read

ന്യൂഡല്‍ഹി: സഹപാഠികളെക്കൊണ്ട് യു പി സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തില്‍ അദ്ധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു.

കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് മുസഫര്‍നഗര്‍ പൊലീസ് കേസെടുത്തത്. ഏഴ് വയസുകാരനാണ് മര്‍ദ്ദനമേറ്റത്. ഒരു മണിക്കൂര്‍ നേരം കുട്ടിയെ മര്‍ദ്ദിച്ചെന്ന് പരാതിയില്‍ പറയുന്നു. കൂടാതെ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശിച്ച്‌ ദേശീയ ബാലാവകാശ കമ്മീഷനും രംഗത്തെത്തിയിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലുളള ഒരു സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പൊലീസ് സംഭവം അറിഞ്ഞത്. കുട്ടികളോട് വീണ്ടും വീണ്ടും വിദ്യാര്‍ത്ഥിയെ തല്ലാൻ അദ്ധ്യാപിക ആവശ്യപ്പെടുന്നതും കുട്ടിയുടെ അരയില്‍ അടിക്കാൻ പറയുന്നതും വീഡിയോയില്‍ കാണാം.

അതേസമയം, തന്റെ നടപടി വര്‍ഗീയ സ്വഭാവമുള്ളതല്ലെന്നും കുട്ടി കണക്ക് പട്ടിക മനപാഠമാക്കാത്തതിനാലാണ് സഹപാഠികളോട് തല്ലാൻ ആവശ്യപ്പെട്ടതെന്ന് അദ്ധ്യാപിക തൃപ്ത ത്യാഗി വ്യക്തമാക്കിയിരുന്നു. ‘കുട്ടിയുടെ മാതാപിതാക്കള്‍ നിന്ന് അവരോട് കര്‍ശനമായി പെരുമാറാണമെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ വികലാംഗയാണ്. അതിനാലാണ് മറ്റ് വിദ്യാ‌ര്‍ത്ഥികളോട് തല്ലാൻ പറഞ്ഞത്’ അദ്ധ്യാപിക പറഞ്ഞു.

പുറത്തുവന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും അവര്‍ അവകാശപ്പെടുന്നു. കുട്ടിയുടെ ബന്ധു ക്ലാസില്‍ ഇരിക്കുകയായിരുന്നു. വീഡിയോ അയാളാണ് റെക്കോര്‍ഡ് ചെയ്തതത്. പിന്നീട് അത് വളച്ചൊടിക്കുകയായിരുന്നു.’ ത്യാഗി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *