വാഹനങ്ങളില്‍ ജാതിയോ മതമോ സൂചിപ്പിക്കുന്ന സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്നത് വിലക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ രംഗത്ത്.
വാഹനങ്ങളില്‍ ജാതി, മത സ്റ്റിക്കര്‍ പതിച്ചതിന് വാഹന ഉടമകളില്‍ നിന്ന് സംസ്ഥാനത്ത് പോലീസ് പിഴ ഈടാക്കാൻ തുടങ്ങിയെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശത്തെ തുടര്‍ന്നുള്ള നടപടിയാണ് ഇതെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. വാഹനങ്ങളില്‍ ഇത്തരം സ്റ്റിക്കറുകളും ചിഹ്നങ്ങളും പ്രദര്‍ശിപ്പിക്കുന്നത് മറ്റ് ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുമെന്നും ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത്തരം സ്റ്റിക്കര്‍ പതിച്ച വാഹനങ്ങള്‍ക്കെതിരെ നോയിഡ ട്രാഫിക് പോലീസ് ഓഗസ്റ്റ് 11 ന് തന്നെ നടപടി ആരംഭിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ജാതി, മത സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്ന കാര്‍ ഉടമകള്‍ക്ക് പിഴ ചുമത്തുന്നതിനൊപ്പം, കാറിന്റെ ചില്ലുകളില്‍ ടിന്റ് ഫിലിമുകള്‍ ഉപയോഗിക്കുന്നതിനും പോലീസ് പിഴ ഈടാക്കുന്നുണ്ട്.