ഡല്‍ഹി: രാജ്യമെബാടും അനേകം യൂസര്‍മാര്‍ക്ക് യുപിഐ സേവനങ്ങള്‍ തടസപ്പെട്ടതായി പരാതി. യുപിഐ സേവനങ്ങള്‍ തകരാറിലായതിനാല്‍ ഫണ്ട് ട്രാന്‍സ്ഫറുകളില്‍ ഉപയോക്താക്കള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായാണ് പരാതി.
ഡിജിറ്റല്‍ പേയ്മെന്റുകളെ തടസ്സപ്പെടുന്നത് സംബന്ധിച്ച് ഡൗണ്‍ഡിറ്റക്ടറില്‍ നിരവധി പരാതികളാണ് റിപ്പോര്‍ട്ട് ചെയ്തത്.
പേടിഎം, ഫോണ്‍പേ, ഗൂഗിള്‍ പേ എന്നിവയിലെ ഉപയോക്താക്കള്‍ക്കാണ് പ്രധാനമായും യുപിഐ സേവനങ്ങള്‍ തടസപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ഉച്ചയോടെ 1,200-ലധികം പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏകദേശം 66% ഉപയോക്താക്കള്‍ക്ക് പേയ്മെന്റുകള്‍ നടത്തുന്നതില്‍ പ്രശ്നമുണ്ടായി. 34% പേര്‍ക്ക് പണം കൈമാറാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.