30/1/23
തിരുവനന്തപുരം :സർക്കാരിന് ധൂർത്താണെന്നാരോപിച്ച് ധവള പത്രമിറാക്കിയ യുഡിഫിനെ വെട്ടിലാക്കി പ്രതിപക്ഷ നേതാവിന് പുതിയ കാർ വിവാദം.കഴിഞ്ഞ ശനിയാഴ്ചയാണ് വെള്ള നിറത്തിലുള്ള കാര്‍ ടൂറിസം വകുപ്പ് അനുവദിച്ചത്.
അതേസമയം, പുതിയ വാഹനം ആവശ്യപ്പെട്ടിരുന്നില്ലെന്നു പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ് അറിയിച്ചു. 2016ല്‍ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഉപയോഗിച്ച കാറാണ് പിന്നീട് വി.ഡി. സതീശന് അനുവദിച്ചത്. 3.5 ലക്ഷം കിലോമീറ്റര്‍ ഓടിയ വാഹനം അടുത്തിടെ തകരാറിലായിരുന്നു. ഇതേ തുടര്‍ന്നാണു പുതിയ വാഹനം അനുവദിച്ചത്