റഷ്യയില്‍ അകപ്പെട്ടവരെ നാട്ടിലെത്തിക്കും: വി.മുരളീധരൻ1 min read

 

തിരുവനന്തപുരം :അഞ്ചുതെങ്ങിൽ നിന്ന് തൊഴിൽതേടി വിദേശത്തുപോയി യുദ്ധഭൂമിയില്‍ അകപ്പെട്ടവരെ തിരികെയെത്തിക്കാന്‍ ശ്രമം നടക്കുന്നതായി കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതിയുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണ്. സംഭവം ആശങ്കാജനകമെന്ന് യുവാക്കളുടെ ബന്ധുക്കളെ അഞ്ചുതെങ്ങിലെത്തി സന്ദര്‍ശിച്ച ശേഷം കേന്ദ്രമന്ത്രി പറഞ്ഞു.

യുവാക്കളുടെ വിവരങ്ങൾ ഇന്ത്യൻ എംബസി റഷ്യന്‍ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇത്തരത്തിൽ റഷ്യയിൽ എത്തിയ ഏകദേശം 20 പേരുടെ വിവരങ്ങൾ കേന്ദ്രസര്‍ക്കാരിന്‍റെ പക്കലുണ്ട്.

യുവാക്കളെ കൊണ്ടുപോയ വ്യാജ റിക്രൂട്ടിങ് ഏജൻസിക്കെതിരായ നടപടിക്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. സിബിഐ അന്വേഷണം തുടങ്ങിയതായി കേന്ദ്രമന്ത്രി പറഞ്ഞു.

ഇനി ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ട് വിദേശരാജ്യങ്ങളിൽ എത്തപ്പെടാതിരിക്കാന്‍ യുവാക്കള്‍ ജാഗ്രത പാലിക്കണമെന്ന് വി.മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *