തിരുവനന്തപുരം :പഞ്ചായത്ത് തോറും പദയാത്രകളുമായി സജീവമാകുകയാണ് ആറ്റിങ്ങൽ ബിജെപി എൻഡിഎ സ്ഥാനാർത്ഥി വി.മുരളീധരൻ. അഴൂരിലും പോത്തൻകോടും വാമനപുരത്തുമായിരുന്നു പദയാത്രകൾ നടന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ എൻഡിഎയുടെ കരുത്ത് അറിയിക്കുന്നത് കൂടിയായി പദയാത്ര.
പോത്തൻകോട് ഗ്ലോബല്‍ ഗിവേഴ്‌സ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച വികസന ചർച്ചയിലും
വി. മുരളീധരൻ പങ്കെടുത്തു. സ്ഥാനാർഥിയുടെ
റോഡ് ഷോയുടെ ഒരുക്കങ്ങളും പൂർത്തിയായി.
തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താൻ ചേർന്ന എൻഡിഎ ഇലക്ഷൻ കമ്മിറ്റി യോഗത്തെയും സ്ഥാനാർത്ഥി അഭിസംബോധന ചെയ്തു.