തിരുവനന്തപുരം :മഹാശിവരാത്രിയോട് അനുബന്ധിച്ച് NDA-BJP ആറ്റിങ്ങൽ ലോക്സഭ
സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ ശ്രീ. വി. മുരളീധരൻ മാന്തറ തിരുവമ്പാടി ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രദർശനം നടത്തി. ബിജെപി മണ്ഡലം പ്രസിഡന്റ് വിജി സുഭാഷ്, ജനറൽ സെക്രട്ടറി സുരേന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്റ് ജോയി സംബശിവൻ, കൗൺസിലർ അനീഷ് , ഇടവ പഞ്ചായത്ത് പ്രസിഡന്റ് രവിന്ദ്രൻ നായർ, മണ്ഡലം സെക്രട്ടറി സുനിൽ, ബിജെപി ഇടവ പഞ്ചായത്ത് സെക്രട്ടറി സുനിൽ, മഹിളാമോർച്ച ഇടവ പഞ്ചായത്ത് പ്രസിഡന്റ് ശശികല, വിജയകുമാർ,ജയഗോപാൽ, വിനീത് തുടങ്ങിയവർ പങ്കെടുത്തു .ചെറുന്നിയൂർ വെന്നിക്കോട് ശ്രീമംഗലം ശിവക്ഷേത്രത്തിൽ ദർശനം നടത്തി. തന്ത്രി സുഭാഷ് പോറ്റി, സ്വികരിച്ചു.
വടശ്ശേരി കോണം ചാവരു കാവ് മാടൻനട ക്ഷേത്രത്തിൽ ദർശനം നടത്തി. ഒറ്റൂർ മുളളറംകോട് തമ്പുരാൻ ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്ര ഭാരവാഹികളും മേൽശാന്തിസാജൻ പോറ്റിയും ചേർന്ന് സ്വീകരിച്ചു.