തിരുവനന്തപുരം :ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ ബിജെപി – എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ്റെ സ്ഥാനാർത്ഥി പര്യടനത്തിന്
നെടുമങ്ങാടും പാലോടും ആവേശ സ്വീകരണം.
നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ ആയിരുന്നു വെള്ളിയാഴ്ച ഉച്ചവരെ വാഹന പര്യടനം.
പതിനാറാം കല്ലിൽ നിന്നും ആരംഭിച്ച പര്യടനം
25 ഇടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി.
സ്ത്രീകളും കുട്ടികളും കർഷകരും അടക്കം നിരവധി ആളുകളാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തിയത്. നൂറുകണക്കിന് പ്രവർത്തകരുടെ ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് മണ്ഡലത്തിൽ പര്യടനം നടന്നത്. പാലോട് മണ്ഡലത്തിലെ പര്യടനം ചല്ലിമുക്കിൽ നിന്നും ആരംഭിച്ചു. പാങ്ങോട്, പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ 30 സ്ഥലങ്ങളിൽ പര്യടനം നടത്തി.