കേജ്രിവാളിന്റെ അഴിമതിക്കും അഹന്തയ്ക്കുമുള്ള മറുപടി : വി മുരളീധരൻ1 min read

തിരുവനന്തപുരം :ഡൽഹിയിൽ ബിജെപിയെ അധികാരത്തിലേറ്റിയ ജനവിധി ആം ആദ്മി പാര്‍ട്ടിയുടെ അഴിമതിക്കും അഹന്തയ്ക്കുമുള്ള മറുപടിയെന്ന് വി.മുരളീധരൻ.

പാവപ്പെട്ടവന്‍റെ പണമെടുത്തു മണിമാളിക പണിത കേജ്രിവാളിനെ ജനം അടിച്ചു പുറത്താക്കി. അഴിമതി അന്വേഷണം രാഷ്ട്രീയ വേട്ട എന്ന ആരോപണത്തിന് ജനം ബാലറ്റിലൂടെ മറുപടി നൽകി. ഉത്തർപ്രദേശിലെയും ഹരിയാനയിലെയും ഭരണം കണ്ട ഡൽഹിക്കാർ ഇരട്ട എഞ്ചിൻ സർക്കാർ മതിയെന്ന തീരുമാനമെടുക്കുകയായിരുന്നു എന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.

അഴിമതിക്കാരുടെ അവസ്ഥ എന്തെന്ന് സുഹൃത്തായ അരവിന്ദ് കെജ്രിവാളിന്‍റെ അവസ്ഥ കണ്ട് പിണറായി വിജയൻ മനസിലാക്കണം എന്നും വി മുരളീധരൻ പറഞ്ഞു. ഡൽഹി മദ്യനയ അഴിമതിയിൽ ഉള്‍പ്പെട്ട കമ്പനിയെ പാലക്കാട് ബ്രൂവറി നടത്താൻ ക്ഷണിച്ചയാളാണ് പിണറായി. എല്ലാ അഴിമതിക്കാർക്കും പാഠമാകുന്ന ജനവിധിയാണ് ഡൽഹിയിലേത്. ബിജെപിക്കൊപ്പം നിന്ന ഡൽഹി മലയാളികൾക്ക് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *