സിപിഐക്ക് ചുവന്ന കൊടിയേന്തിയ ഭാരതാംബ ഉണ്ടോ?.ഓപ്പറേഷൻ സിന്ദൂർ പാക് ഭീകരതയുടെ ചിത്രം ലോകത്തെ ധരിപ്പിക്കാൻ സാധിച്ചു : വി.മുരളീധരൻ1 min read

 

തിരുവനന്തപുരം :ഭീകരാക്രമണം എന്ന പേരിൽ പാകിസ്ഥാൻ നടത്തിവരുന്ന അപ്രഖ്യാപിത യുദ്ധങ്ങൾ ലോക ജനതയെ ധരിപ്പിക്കാൻ സർവകക്ഷി സംഘത്തിന്റെ യാത്രയ്ക്ക് സാധിച്ചെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ.

ഭീകരതയ്ക്ക് എതിരെ ഇന്ത്യ ആഗോളതലത്തിൽ നടത്തിവരുന്ന പോരാട്ടത്തിന് പര്യടനങ്ങൾ മുതൽക്കൂട്ടാകുമെന്നും വി. മുരളീധരൻ ഡൽഹിയിൽ പ്രതികരിച്ചു.

ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ നടത്തിയ യാത്രയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരവാദികൾക്ക് പണം നൽകുന്ന രാഷ്ട്രം എന്ന നിലയിൽ പാകിസ്ഥാന് ഉപരോധമേർപ്പെടുത്തണമെന്ന ഐക്യരാഷ്ട്ര സഭയ്ക്ക് മുന്നിലുള്ള ആവശ്യത്തിനും യാത്ര ശക്തിപകരുമെന്നും വി.മുരളീധരൻ പറഞ്ഞു.

പ്രധാനമന്ത്രി ആകാൻ സാധിക്കാത്തതിലെ നിരാശയും പകയുമാണ് രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

സിപിഐക്ക് ചുവന്ന കൊടിയേന്തിയ ഭാരതാംബ ഉണ്ടോ ?

 

ഭാരതാംബയുടെ ചിത്രം മാറ്റാത്തത് കൊണ്ട് രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി ബഹിഷ്കരിച്ച കൃഷിമന്ത്രിയ്ക്ക് വി.മുരളീധരന്റെ പരിഹാസം.

സിപിഐക്ക് ചുവന്ന കൊടിയേന്തിയ ഭാരതാംബ ഉണ്ടോ എന്ന് മുൻ കേന്ദ്രമന്ത്രി ചോദിച്ചു.

ഭാരതാംബ ആർഎസ്എസിന്റെ പ്രതീകമല്ല, രാജ്യത്തിൻറെ പ്രതീകമാണ്.

ചൈനീസ് യുദ്ധകാലത്ത് കൈക്കൊണ്ട നിലപാട് ഇറങ്ങി പോകാത്തത് ആവാം സി പിഐ യുടെ പ്രശ്നം.

പാകിസ്ഥാന് മുന്നിൽ വിളക്ക് കൊളുത്താം എന്നതാണോ സിപിഐ നിലപാട് എന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *