മുകേഷ് രാജിവയ്ക്കണം : വി.മുരളീധരൻ1 min read

 

മുംബൈ:പിണറായി വിജയൻ സർക്കാരിനും മാർക്സിസ്റ്റ് പാർട്ടിക്കും ധാർമികത ഉണ്ടെങ്കിൽ എം.മുകേഷിനെ പുറത്താക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ.

സർക്കാർ ഇരകൾക്കൊപ്പമാണെങ്കിൽ മുകേഷിന്റെ അറസ്റ്റിൽ ഉടൻ നടപടി വേണമെന്നും വി.മുരളീധരൻ മുംബൈയിൽ ആവശ്യപ്പെട്ടു.

കേസ് എടുത്തെന്ന് മീഡിയയിൽ അറിയിക്കാതെ അല്ലാതെയുള്ള തുടർനടപടികൾ പരാതികളിൽ ഉണ്ടാകണം.

പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തണമെന്നും വി. മുരളീധരൻ പ്രതികരിച്ചു.

പോക്സോ ഉൾപ്പെടെ ഉള്ള വകുപ്പുകൾ വരുന്ന ആരോപണങ്ങളിൽ കോൺക്ലേവ് അല്ല പരിഹാരം.

ഇരകളും വേട്ടക്കാരും ഒരുമിച്ചുള്ള കോൺക്ലേവ് ഇതുവരെ കേൾക്കാത്ത കാര്യമാണ്.

ആവശ്യത്തിൽ അധികം നിർദേശങ്ങൾ ജസ്റ്റിസ് ഹേമ കമ്മിറ്റി തന്നെ നൽകിയിരിക്കുന്ന സാഹചര്യത്തിൽ ചർച്ചകളല്ല നിയമ നടപടികളാണ് വേണ്ടതെന്നും വി. മുരളീധരൻ പറഞ്ഞു.

നാല് വർഷം റിപ്പോർട്ട് പൂഴ്‌ത്തിയതിൽ നിന്ന് തന്നെ സർക്കാരിൻ്റെ നിലപാട് വ്യക്തമാണ്. വിവരാവകാശ കമ്മീഷൻ നിർദേശത്തിന് അപ്പുറമുള്ള ഭാഗങ്ങളും സർക്കാർ മറച്ചുവച്ചു. മുകേഷിനെ പോലെയുള്ള ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്നവരെ സംരക്ഷിക്കാൻ ആയിരുന്നോ ഇതെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *