ഗവർണറെ ഭരണഘടന പഠിപ്പിക്കും മുമ്പ് മുഖ്യമന്ത്രി ഭരണഘടന ബാധ്യത നിറവേറ്റണം: വി.മുരളീധരൻ1 min read

തിരുവനന്തപുരം :മുഖ്യമന്ത്രി മറുപടി കൊടുക്കാതിരുന്നതിനാലാണ് കേന്ദ്ര സർക്കാർ സർവീസിലുള്ള രണ്ട് ഉദ്യോഗസ്ഥരെ ഗവർണർ വിളിപ്പിച്ചതെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ.

കള്ളക്കടത്ത്, ഹവാല ഇടപാടുകൾ ഹിന്ദു പത്രത്തെയല്ല രാജ്ഭവനെയാണ് മുഖ്യമന്ത്രി ആദ്യം അറിയിക്കേണ്ടിരുന്നത്. ഇന്ത്യൻ ഭരണഘടനയുടെ 167 (B ) പ്രകാരം സംസ്ഥാന ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗവർണർ വിശദീകരണം തേടിയാൽ അതിന് മറുപടി പറയാനുള്ള ബാധ്യത മുഖ്യന്ത്രിക്കുണ്ടെന്ന് വി.മുരളീധരൻ ചൂണ്ടിക്കാട്ടി.

റൂൾസ് ഓഫ് ബിസിനസ് 34 (2 ) പ്രകാരം കേന്ദ്ര- സംസ്ഥാന അധികാര പരിധിയിൽ വരുന്ന കാര്യങ്ങൾ ശ്രദ്ധയിൽ വന്നാൽ പൊതുവേദിയിൽ പറയും മുമ്പ് , ഗവർണറെ അറിയിക്കാൻ ഭരണഘടനാപരമായ ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.
സിപിഎമ്മിന്‍റെ ഭരണഘടന സംരക്ഷണവാദത്തിന്‍റെ കാപട്യം ഒരിക്കൽകൂടി പുറത്തുവരുകയാണെന്നും മുൻകേന്ദ്രമന്ത്രി പ്രതികരിച്ചു.

സംസ്ഥാന മുഖ്യമന്ത്രി രാജ്യദ്രോഹക്കുറ്റത്തിലടക്കം ആരോപണം ഉയർന്ന ഒരു എഡിജിപിയെ കസേര മാറ്റി ഇരുത്തി സംരക്ഷിക്കുകയാണ് ചെയ്തത്.

നിയമസഭയിൽ വി.ഡി.സതീശന്‍റെ ഒത്തുകളി തുടരുകയാണെന്നും വി.മുരളീധരൻ ആരോപിച്ചു.

നാടിന്‍റെ താത്പര്യങ്ങളും ചോദ്യങ്ങളും ചർച്ച ചെയ്യേണ്ടതിന് പകരം പ്രതിപക്ഷ നേതാവിനെ അവഹേളിച്ചെന്നും പറഞ്ഞ് ഓടിയൊളിക്കുകയാണ് വി.ഡി.സതീശനും കൂട്ടുകാരുമെന്ന് വി.മുരളീധരൻ കൂട്ടിച്ചേർത്തു.

ഹരിയാന – മോദിയുടെ ജയം : വി.മുരളീധരൻ

ഇൻഡി സഖ്യത്തിന്‍റെ കുപ്രചാരണങ്ങൾക്ക് ജനം ഹരിയാന – ജമ്മു കശ്മീർ തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകിയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.
രാഹുൽ ഗാന്ധിയും കെ.സി വേണുഗോപാലുമെല്ലാം ചേർന്ന് തുറക്കാൻ ശ്രമിച്ച നുണയുടെ കട, ജനം അടപ്പിച്ചെന്നും വി.മുരളീധരൻ പറഞ്ഞു. സൈനികരും കർഷകരുമെല്ലാം മോദി വിരുദ്ധരെന്ന് ഇൻഡി സഖ്യം പ്രചരിപ്പിച്ചു.

കശ്മീരിലും ബിജെപിയുടെ ജനകീയ അടിത്തറയ്ക്ക് ബലം കൂടുകയാണ്. കോൺഗ്രസ് പിന്നോട്ട് പോയി. കേന്ദ്ര സർക്കാർ നയം കശ്മീരിനെ കൂടുതൽ സുരക്ഷിതമാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *