സനാതനധര്‍മ പാരമ്പര്യം കൈവിട്ടത് സമൂഹത്തെ ഹിംസാത്മകമാക്കി – വി.മുരളീധരൻ1 min read

 

തിരുവനന്തപുരം +സഹിഷ്ണതുയുടെയും സമഭാവനയുടെയും മഹാപാരമ്പര്യമാണ് സനാതനപാരമ്പര്യമെന്നും അതിനെ കൈവിട്ടത് കൊണ്ടാണ് സമൂഹത്തിൽ ഹിംസ വർധിക്കുന്നതെന്നും മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.

നിസാര കാര്യങ്ങള്‍ക്ക് പോലും മനുഷ്യന്‍ മനുഷ്യന്റെ ജീവനെടുക്കുന്ന സാഹചര്യമാണ് ഇന്ന്.

സ്വജീവന്‍ ത്യജിച്ചാലും സഹജീവികള്‍ക്ക് നന്മ വരുത്തുക എന്നതാണ് ഹൈന്ദവപാരമ്പര്യത്തിന്റെ അടിസ്ഥാനം. ഇതൊന്നും അംഗീകരിക്കാത്ത നാസ്തികർ നാട് ഭരിക്കുമ്പോള്‍ കൊലവിളി കേട്ടു രസിക്കുന്നോരായി സമൂഹവും മാറുമെന്നും വി.മുരളീധരൻ പറഞ്ഞു.

സദ്ഭാവന ട്രസ്റ്റ് പ്രസിദ്ധീകരിച്ച, സുദർശൻ കാർത്തികപറമ്പിൽ രചിച്ച കവിതാ സമാഹാരം “ഉത്തിഷ്ഠത ജാഗ്രത” യുടെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുധര്‍മത്തെ കിട്ടുന്നിടത്തെല്ലാം അവഹേളിക്കാന്‍ മുന്നിട്ടിറങ്ങുന്നവരാണ് കേരളത്തിലെ ഇന്നത്തെ സാംസ്ക്കാരിക നായകരെന്നും
വി.മുരളീധരൻ വിമർശിച്ചു.

സാംസ്ക്കാരിക ലോകത്തിന്റെ ഈ ഇരട്ടത്താപ്പാണ് കേരളസമൂഹം ഇന്ന് നേരിടുന്ന ഒരു വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *