നരേന്ദ്രമോദിയുടെ ഭരണത്തില്‍ സ്വാതന്ത്ര്യദിനം സാര്‍വജനീന ആഘോഷമായി : വി.മുരളീധരൻ1 min read

 

തിരുവനന്തപുരം :ഔപചാരികമായി മാത്രം ആഘോഷിച്ചിരുന്ന സ്വാതന്ത്ര്യദിനം ഓരോ പൗരന്‍റെയും ആഘോഷമായി മാറിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. സർക്കാരിന്‍റെ ഔദ്യോഗിക പരിപാടി മാത്രമെന്നതില്‍ നിന്ന് ജനതയുടെ ആഘോഷമായി ഇന്ന് സ്വാതന്ത്ര്യദിനം മാറി. സ്വാതന്ത്ര്യസമര ചരിത്രത്തെ വേണ്ടരീതിയിൽ അറിഞ്ഞ് ജീവസുറ്റ ആഘോഷങ്ങളിലേക്ക് പുതിയ തലമുറയെ മാറ്റാൻ നരേന്ദ്രമോദിയുടെ കീഴിൽ സാധിച്ചുവെന്നും മുൻകേന്ദ്രമന്ത്രി പറഞ്ഞു.

ലാൽകൃഷ്ണ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ മഹത്തായ സാംസ്കാരിക പാരമ്പര്യത്തെ വീണ്ടെടുക്കാന്‍ കലാകാരന്‍മാര്‍ നടത്തിയ പരിശ്രമം ദേശീയപ്രസ്ഥാനത്തിന് കരുത്തേകി എന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. കലാപരമായും കായികപരമായുമുള്ള കഴിവുകൾ നാടിനുവേണ്ടി പ്രയോജനപ്പെടുത്തണമെന്ന് വിദ്യാര്‍ഥികളോട് അദ്ദേഹം അഭ്യർത്ഥിച്ചു.

ചിത്രരചനാ, ക്വിസ്, പ്രസംഗ മത്സരങ്ങളും സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി നടന്നു.

 

.

Leave a Reply

Your email address will not be published. Required fields are marked *