ഭാരതീയതയെപ്പറ്റി പറയുന്നവരെ വേട്ടയാടുന്ന രാഷ്ട്രീയ സംസ്കാരം കേരളത്തിന്‍റെ ശാപം : വി. മുരളീധരൻ1 min read

 

തിരുവനന്തപുരം :ഭാരതീയ പാരമ്പര്യത്തെ ഉൾക്കൊള്ളാനും അതിനെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നത് എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.
ഉപനിഷത്തുക്കള്‍ മുന്നോട്ടു വച്ച തത്വജ്ഞാനത്തില്‍ അടിയുറച്ചു നിന്നാണ് മോദി ഭാരതത്തെ ഉപഗ്രഹത്തിന്‍റെ ലോകത്തേക്ക് നയിക്കുന്നത്. ആധുനികത എന്നാൽ ഭാരതീയതയെ പിന്തള്ളലല്ല. വേദം പഠിച്ചവര്‍ക്ക് ഭാരതീയതയെ അവഹേളിക്കാനാവില്ല. അതുകൊണ്ടാണ് മാടമ്പ് കുഞ്ഞുകുട്ടനും സുകുമാർ അഴീക്കോടുമടക്കമുള്ളവര്‍ നമ്മുടെ പാരമ്പര്യത്തെക്കുറിച്ച് അഭിമാനം കൊണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഗുരുവായൂരിൽ മാടമ്പ് സ്മൃതി പർവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

സനാതനധര്‍മത്തോടും ദേശീയതയോടും ശത്രുത വച്ചു പുലര്‍ത്തുന്ന, വിദേശ പ്രത്യയശാസ്ത്രങ്ങളെ ആരാധിക്കുന്നവരെ മഹത്വവല്‍ക്കരിക്കുന്നതാണ് നമ്മുടെ സംസ്ഥാനത്തിൻ്റെ ദൗര്‍ഭാഗ്യം.
സനാതനധര്‍മത്തെപ്പറ്റി ഒരക്ഷരം നല്ലത് പറഞ്ഞാല്‍ പറയുന്ന സാംസ്കാരികനായകനെ ഇല്ലാതാക്കുമെന്നും വി. മുരളീധരൻ പറഞ്ഞു.
ഇന്ത്യ ഉച്ചരിച്ച ഏറ്റവും ശ്രേഷ്ഠമായ മന്ത്രം ഗായത്രിയാണെന്ന് അഴീക്കോട് എഴുതിയിട്ടുണ്ട്.
അഴീക്കോട് മാഷ് ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ ഇക്കൂട്ടർ സംഘിയാക്കുമായിരുന്നു.
പോളണ്ടിനെപ്പറ്റി ഒരക്ഷരം പറയരുത് എന്ന് സിനിമയില്‍ പറയുന്നതുപോലെ ഇവർക്ക് സനാതനധർമം എന്ന് കേട്ടാലും അസഹിഷ്ണുതയാണ്.

ഭാരതീയ പാരമ്പര്യത്തെ വേണ്ട രീതിയില്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ സ്വാതന്ത്യാനന്തരം ഭരിച്ചവര്‍ക്ക് സാധിച്ചില്ല.
അയോധ്യയുടെ പുനരുജ്ജീവനം വാസ്തവത്തില്‍ മഹത്തായ ഭാരതീയ പൈതൃകത്തിന്‍റെ പുനരുജ്ജീവനം കൂടിയാണ്.
അതിനെപോലും കേരളത്തിൽ രാഷ്ട്രീയവൽകരിച്ചു. പ്രധാനമന്ത്രിയുടെ
വിവേകാന്ദപ്പാറയിലെ ധ്യാനത്തെ വരെ അത്തരത്തിൽ ചിത്രീകരിച്ചുവെന്നും വി.മുരളീധരൻ വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *