തിരുവനന്തപുരം :തെരഞ്ഞെടുപ്പ് ഫലം ദേശീയ ജനാധിപത്യ സഖ്യത്തിന് അനുകൂലമാകുമെന്ന് കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ ലോകസഭാ മണ്ഡലം ബിജെപി – എൻഡിഎ സ്ഥാനാർഥിയുമായ വി.മുരളീധരൻ. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു.
ആറ്റിങ്ങൽ മണ്ഡലത്തിലുടനീളം ഇന്ന് യാത്ര ചെയ്തിരുന്നുവെന്നും കഴിഞ്ഞ ദിവസങ്ങളിൽ കണ്ട അതെ വികാരമാണ് ജനങ്ങൾക്കിടയിൽ നിന്നും ലഭിച്ചതെന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.
പോളിംഗ് ശതമാനത്തിലെ കുറവ് ബാധിക്കുക യുഡിഎഫിനെയാണ്.കഴിഞ്ഞ തവണ ശബരിമലയുടെ പേരിൽ ഉണ്ടായ വർധന ഗുണമായത് യുഡിഎഫിനാണ്. ഇത്തവണത്തേത് രാഷ്ട്രീയ വോട്ടായിരിക്കുമെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു. ദേശീയ തലത്തിലെ സഖ്യ കക്ഷിയായ കോൺഗ്രസിനു വോട്ട് ചെയ്തിട്ട്
പിണറായി വിജയനോടുള്ള അമർഷം, രേഖപെടുത്താൻ ജനം മുതിരില്ല എന്നും അദ്ദേഹം പ്രതികരിച്ചു.