തിരുവനന്തപുരം :ആറ്റിങ്ങൽ ലോക്സഭ മണ്ഡലം ബിജെപി – എൻഡിഎ സ്ഥാനാർഥി വി.മുരളീധരന്റെ മണ്ഡല പര്യടനം തുടരുന്നു. ആര്യനാടും മലയൻകീഴും നടന്ന വാഹനപര്യടനം ആവേശോജ്വലമായി സമാപിച്ചു.
ആര്യനാട് മണ്ഡലത്തിൽ വിതുര,തൊളിക്കോട് പഞ്ചായത്തുകളിലും മലയൻകീഴ്
മണ്ഡലത്തിൽ മലയിൻകീഴ്, പള്ളിച്ചൽ പഞ്ചായത്തുകളിലുമാണ് പര്യടനം നടന്നത്.
ആര്യനാട് മണ്ഡലത്തിൽ ചേന്നൻ പാറയിൽ നിന്നും ആരംഭിച്ച പര്യടനം 25 ഇടങ്ങളിൽ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പുളിച്ചാമലയിൽ സമാപിച്ചു. മലയൻകീഴ് മണ്ഡലത്തിലെ പര്യടനം ചപ്പാത്ത് നിന്നും തുടങ്ങി മുക്കം പാലമൂട് സമാപിച്ചു.