‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ’ എതിർക്കുന്ന പ്രതിപക്ഷ നിലപാട് സങ്കുചിത രാഷ്ട്രീയ താൽപര്യം : വി. മുരളീധരൻ1 min read

 

തിരുവനന്തപുരം:ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ’ എതിർക്കുന്ന പ്രതിപക്ഷ നിലപാട് കേവല സങ്കുചിത രാഷ്ട്രീയ താൽപര്യം മാത്രമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. രാജ്യവികസനത്തെക്കുറിച്ചുള്ള ദീർഘവീക്ഷണമാണ് ബഹു.പ്രധാനമന്ത്രി ഈ ആശയം മുന്നോട്ടുവച്ചതിന് കാരണം.

1967 വരെ ഈ രാജ്യത്ത് തിരഞ്ഞെടുപ്പുകൾ ഒന്നിച്ചായിരുന്നുവെന്നത് ആരും മറക്കരുതെന്നും വി.മുരളീധരൻ പ്രതികരിച്ചു.

വർഷത്തിൻ്റെ ഭൂരിഭാഗം സമയവും ഏതെങ്കിലും തിരഞ്ഞെടുപ്പ് മൂലമുണ്ടാകുന്ന പെരുമാറ്റച്ചട്ടം വികസനപദ്ധതികൾക്ക് വിലങ്ങുതടിയാവും.
നല്ല ശതമാനം ഉദ്യോഗസ്ഥർ പലയാവർത്തി തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി മാറ്റി നിർത്തപ്പെടും.
ക്ഷേമത്തിനായി ഉപയോഗിക്കപ്പെടേണ്ട കോടികൾ ഇതിനായി ചിലവഴിക്കേണ്ടി വരും.
വർഷം മുഴുവൻ നീളുന്ന തിരഞ്ഞെടുപ്പ് രാജ്യപുരോഗതിക്ക് തടസമാവുന്നത് നരേന്ദ്രമോദിയെന്ന വികസന നായകനെ
അലട്ടിയിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

നടപ്പാക്കാൻ ഏറെ വെല്ലുവിളികൾ നേരിടുമെങ്കിലുംനരേന്ദ്രമോദിയെപ്പോലെ ദുഷ്ക്കര ദൗത്യങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്ന നേതാവിന് ഇതും സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *