തിരുവനന്തപുരം :ശബരിമല തീർത്ഥാടനത്തിന് ഏർപ്പെടുത്തിയ അമിത നിയന്ത്രണം അംഗീകരിക്കാനാകില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.
നിയന്ത്രണമല്ല, നിർബാധം ഭക്തർക്ക് ദര്‍ശനത്തിനുള്ള സാഹചര്യമാണ് ഒരുക്കേണ്ടത്. കോടികളുടെ കാണിക്ക വരുമാനമായി നേടുന്ന സര്‍ക്കാരിന് ഭക്തര്‍ക്ക് സൗകര്യമൊരുക്കേണ്ട ഉത്തരവാദിത്തമുണ്ട്.
അനവധി തീർത്ഥാടകരെത്തുന്ന തിരുപ്പതിപോലെയുള്ള ക്ഷേത്രങ്ങളിൽ പോലും ഇത്ര നിയന്ത്രണങ്ങളില്ല. വിശ്വാസത്തെ തകർക്കാർ കമ്യൂണിസ്റ്റ് സർക്കാർ തുനിഞ്ഞിറങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണറുടേത് ഭരണഘടനാപരമായ അധികാരം: മുരളീധരന്‍
ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ബാധ്യതയെന്ന് വി.മുരളീധരന്‍. രാജ്ഭവന് മറുപടി നൽകേണ്ടത് പൊലീസിലെ പിആർഓ അല്ല. ഗവർണർ വിളിച്ചാൽ ഉദ്യോഗസ്ഥർ പോകരുതെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്.
ഭരണഘടന അറിയുന്ന ഉപദേശകരെ പിണറായി കൂടെ നിർത്തണമെന്നും വി.മുരളീധരൻ പരിഹസിച്ചു. പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയെ ഭയമാണെന്നും അദ്ദേഹം പറഞ്ഞു.