കൊച്ചി :കൊച്ചി മുനമ്പത്തെ അറൂനൂറൂലധികം വരുന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് നീതി കിട്ടാൻ എല്‍ഡിഎഫോ യുഡിഎഫോ ഇടപെടുമെന്ന് കരുതുന്നില്ലെന്ന് വി.മുരളീധരൻ.
മുനമ്പം നിവാസികള്‍ക്ക് ഒപ്പമെന്ന് പറയുന്ന സിപിഎമ്മും കോൺഗ്രസും വഖഫ് ആക്ടില്‍ തൊടരുതെന്ന് പ്രമേയം പാസാക്കി.
ഒരു ജനത പൈതൃക സ്വത്തവകാശം സ്ഥാപിച്ചു കിട്ടുന്നതിനായി നടത്തുന്ന സമരത്തെ കേരളത്തിലെ ഭരണ–പ്രതിപക്ഷങ്ങള്‍ അവഗണിക്കുകയാണെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.
ബിജെപി ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വി. ഡി. സതീശൻ എറണാകുളത്ത് സമരക്കാർക്ക് ഒപ്പവും കോഴിക്കോട് സമസ്തക്ക് ഒപ്പവുമാണ്.
നവംബർ 5 ന് സമസ്തയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രക്ഷോഭ പ്രഖ്യാപന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പങ്കെടുക്കുമോ എന്നും വി.മുരളീധരൻ ചോദിച്ചു.
ഇൻഡി സഖ്യം ഇസ്‌ലാം മത വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായി വഖഫ് ബോർഡ് വിഷയത്തെ വക്രീകരിക്കുകയാണ്.
അയോധ്യ ക്ഷേത്ര ട്രസ്റ്റുമായോ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായോ വഖഫ് ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് താരതമ്യമില്ല.
ഹിന്ദു ക്ഷേത്രങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് ദേവസ്വം ബോര്‍ഡുകളും ട്രസ്റ്റുകളും കൈകാര്യം ചെയ്യുന്നത്.
മറ്റാരുടെയെങ്കിലും ഭൂമിയോ സ്വത്തുവകകളോ നിയമവിരുദ്ധമായി കയ്യേറാന്‍ ഇവയ്ക്ക് കഴിയില്ലെന്നും വി. മുരളീധരൻ പറഞ്ഞു.
വഖഫ് ട്രൈബ്യൂണലുകൾക്ക് നീതിന്യായ കോടതികൾക്ക് ഉള്ളതിനേക്കാൾ അധികാരം നൽകിയത്കോൺഗ്രസാണ്.
ഇന്ന് സൈന്യവും ഇന്ത്യന്‍ റെയില്‍വെയും കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ ഭൂവുടമയാണ് വഖഫ് ബോര്‍ഡ്.
രാജ്യത്തെ ഭരണഘടനയല്ല മറിച്ച് ശരിയത് നിയമമാണ് വഖഫ് ഭൂമി പ്രശ്നത്തിൽ ബാധകമാവുക എന്നത് ദൗർഭാഗ്യകരമെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.