തിരുവനന്തപുരം :കേരളവണിക വൈശ്യസംഘം, ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബിജെപി–എന്‍ഡിഎ സ്ഥാനാര്‍ഥി വി.മുരളീധരന് പിന്തുണ പ്രഖ്യാപിച്ചു. മാണിക വൈശ്യസംഘം, അഖിലകരള യാദവസഭ, ചെട്ടിമഹാസഭ, കേരള യാദവസഭ, റെഡ്യാർ ഫെഡറേഷൻ , വിൽക്കുറുപ്പ് മഹാസഭ തുടങ്ങി പത്തൊൻപത് അതിപിന്നാക്ക സംഘടനകളുടെ പ്രതിനിധികളാണ് തിരഞ്ഞെടുപ്പില്‍ വി.മുരളീധരനെ പിന്തുണക്കുന്നതായി പ്രഖ്യാപിച്ചത്. അതിപിന്നാക്ക വിഭാഗങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ ക്ഷേമപദ്ധതികളുടെ ഫലമാണ് പിന്തുണയെന്ന് വി.മുരളീധരൻ പറഞ്ഞു.