ജോർജ് കുര്യനുമായി വി. മുരളീധരൻ കൂടികാഴ്ച നടത്തി;കേരളത്തിലെത്തുമ്പോൾ മുതലപൊഴി സന്ദർശിക്കുമെന്ന് ജോർജ് കുര്യൻ1 min read

 

ഡൽഹി :കേന്ദ്ര ഫിഷറീസ് സഹമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട  ജോർജ് കുര്യനുമായി വി.മുരളീധരൻ കൂടിക്കാഴ്ച നടത്തി.
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്ന മുതലപ്പൊഴി ഹാർബറിലെ പ്രശ്നങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.
അടിയന്തര പ്രാധാന്യത്തോടെ വിഷയത്തിൽ ഇടപെടണമെന്ന ആവശ്യത്തോട് വളരെ അനുഭാവപൂർവമാണ് ജോർജ് കുര്യൻ പ്രതികരിച്ചതെന്ന് വി. മുരളീധരൻ പ്രതികരിച്ചു.
തിരുവനന്തപുരത്തെ ആദ്യ സന്ദർശനവേളയിൽ തന്നെ മുതലപ്പൊഴിയിൽ എത്തുമെന്നും മത്സ്യ മേഖലയുമായി ബന്ധപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകിയെന്നും വി.മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *