ലഹരി മാഫിയയ്ക്ക് ഭരണകക്ഷിയുടെ സംരക്ഷണം: വി. മുരളീധരൻ1 min read

 

കാട്ടാക്കട:അമ്പലത്തിൻകാലയിൽ
കുത്തേറ്റ ആർഎസ്എസ് പ്രവർത്തകനും, മണ്ഡൽ കാര്യവാഹകുമായ വിഷ്ണുവിനെ കേന്ദ്രമന്ത്രിയും ബിജെപി – എൻഡിഎ ആറ്റിങ്ങൽ ലോകസഭാ സ്ഥാനാർത്ഥിയുമായ വി. മുരളീധരൻ സന്ദർശിച്ചു. വിഷ്ണുവിനെ ആക്രമിച്ച പ്രതികൾ ഭരണകക്ഷിക്കാരായതിനാൽ സംരക്ഷണം ലഭിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരസ്യമായി അക്രമം നടന്നിട്ടും പോലീസ് പ്രതികളെ കണ്ടെത്തിയിട്ടില്ല.

ജനങ്ങളുടെ ജീവൻ, ലഹരി മാഫിയയുടെ ഔദാര്യത്തിന് വിട്ടുകൊടുക്കുന്ന സമീപനം പിണറായി വിജയൻ സർക്കാർ മാറ്റണമെന്ന്
മുരളീധരൻ പറഞ്ഞു. സാധാരണക്കാരായ ജനങ്ങൾക്ക് സുരക്ഷിതമായി ജീവിക്കാൻ കഴിയണം. പൂക്കോട് സിദ്ധാർത്ഥൻ മരിച്ച സംഭവത്തിലും സിപിഐഎം സംരക്ഷണം ഒരുക്കിയെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു.

പോലീസിനെ സ്വതന്ത്രമായി അന്വേഷിക്കാൻ അനുവദിക്കണം എന്നും വി. മുരളീധരൻ പറഞ്ഞു. നെയ്യാർ മെഡിസിറ്റിയിൽ എത്തിയാണ് ചികിത്സയിൽ കഴിയുന്ന വിഷ്ണുവിനെ മന്ത്രി സന്ദർശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *