തിരുവനന്തപുരം :നെഹ്റു കുടുംബം വയനാടും കുടുംബസ്വത്താക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍.
കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്ലാഞ്ഞിട്ടാണോ പ്രിയങ്കയെ ഇറക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു.
പ്രിയങ്ക ഗാന്ധിക്ക് വയനാടുമായി എന്ത് ബന്ധമാണുള്ളത് ? വയനാടിനെ അമേഠിയും റായ്ബറേലിയെയും പോലെ കുടുംബസ്വത്താക്കാനുള്ള ശ്രമം ജനങ്ങള്‍ തിരിച്ചറിയണം. അമ്മയും രണ്ടുമക്കളും പാര്‍ലമെന്‍റംഗങ്ങളായി നികുതിപ്പണം ഉപയോഗിച്ച് ജീവിക്കാനാണ് ശ്രമമെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.
വയനാട് വിടില്ല എന്ന പ്രതീതി സൃഷ്ടിച്ച് രാഹുൽ ഗാന്ധി കേരളജനതയെ വഞ്ചിച്ചു. പോളിംഗ് കഴിഞ്ഞ ശേഷമാണ് റായ്ബറേലിയിലെ സ്ഥാനാർത്ഥിത്വത്തിലെ തീരുമാനം പുറത്തുവിടുന്നത്. ജനാധിപത്യ മര്യാദയോ നീതിയോ കാണിച്ചില്ലെന്നും വി.മുരളീധരൻ പറഞ്ഞു.
അഞ്ചുവർഷം എംപിയായിരുന്ന രാഹുൽ ഗാന്ധി മണ്ഡലത്തിനായി ഒന്നും ചെയ്തില്ലെന്നും ജനാധിപത്യ അവകാശം ഉപയോഗിച്ച് വയനാട്ടിലെ ജനത ഇതിന് മറുപടി നല്‍കണമെന്നും വി.മുരളീധരൻ പറഞ്ഞു.