10/4/23
തിരുവനന്തപുരം :മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി.
ഈ മാസം 20 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു, പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന വ്യക്തിയോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ വി.എസ്. ശിവകുമാര്‍ ആരോഗ്യമന്ത്രി ആയിരുന്ന കാലത്തെ സാമ്ബത്തിക ഇടപാടുകളിന്‍മേലുള്ള ആരോപണത്തിലാണ് ഇ,ഡി നോട്ടീസ് ,
2020ല്‍ ശിവകുമാറിന്റെ വീട്ടിലും ബിനാമികള്‍ എന്നു കരുതപ്പെടുന്നവരുടെ വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു,
അനധികൃത സ്വത്ത് സമ്ബാദനം നടത്തിയതായി വിജിലന്‍സ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് എഫ്.ഐ,ആറും രജിസ്റ്റര്‍ ചെയ്തു. വിജിലന്‍സ് അന്വേഷണത്തിന്റെയും എഫ്.ഐ.ആറിന്റെയും അടിസ്ഥാനത്തിലാണ് ഇ.ഡി പ്രാഥമിക അന്വേഷണം നടത്തിയത്. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി വി.എസ്. ശിവകുമാറിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.