പ്ലസ് വൺ പ്രതിസന്ധി :97 അധിക ബാച്ചുകള്‍ അനുവദിച്ചു1 min read

26/7/23

തിരുവനന്തപുരം :പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി 97അധിക ബാച്ചുകൾ അനുവദിച്ചു.മലപ്പുറം ജില്ലയിലാണ് കൂടുതല്‍. 50 ബാച്ചുകളാണ് ജില്ലയില്‍ അനുവദിച്ചത്.

കാസര്‍കോട് പതിനഞ്ചും, കോഴിക്കോട് പതിനൊന്നും, കണ്ണൂര്‍ പത്തും, വയനാടും പാലക്കാടും നാല് വീതവും അധിക ബാച്ചുകളാണ് അനുവദിച്ചത്. ‘ഫുള്‍ എ പ്ലസ് ലഭിച്ചവര്‍ക്ക് പോലും പ്രവേശനം കിട്ടിയില്ലെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണമുണ്ടായി. മലപ്പുറത്തെ കുട്ടികള്‍ക്ക് അണ്‍ എയിഡഡ് സ്ഥാപനങ്ങള്‍ ചേരേണ്ടിവരുന്നെന്നായിരുന്നു ചിലര്‍ പറഞ്ഞത്. മലപ്പുറത്ത് അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 90 ശതമാനവും അനുവദിച്ചത് യു ഡി എഫ് ഭരണകാലത്താണ്.അവിടെ ചേരേണ്ടെന്നാണ് അവര്‍ പറയുന്നത്. മലബാറില്‍ ഏറ്റവും അധികം സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കൊണ്ടുവന്നത് എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ്. 1990ന് ശേഷം മുസ്ലീം ലീഗ് 15 വര്‍ഷം പൊതുവിദ്യാഭ്യാസം ഭരിച്ചവരാണ്. അന്നൊന്നും ചെറുവിരല്‍ പോലും അനക്കാത്തവര്‍ ഇപ്പോള്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങളുമായി വന്നിരിക്കുകയാണ്.’- മന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *