25/8/22
തിരുവനന്തപുരം :പ്ലസ് ഒണിന് അഡ്മിഷൻ ലഭിച്ചില്ലെങ്കിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി.ഇതിനകം 3,80000 കുട്ടികള്‍ പ്രവേശനം നേടിയിട്ടുണ്ട്. പ്രവേശനം പൂര്‍ത്തിയായാല്‍ പ്രത്യേക സമിതി പരിശോധന നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
SSLC, ഹയര്‍സെക്കന്‍ഡറി രംഗത്ത് അക്കാദമിക് മികവ് ഉയര്‍ത്താന്‍ പദ്ധതി ഈ വര്‍ഷം നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, മലപ്പുറത്ത് 30000 വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് സീറ്റില്‍ ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ല. നിലവിലെ കണക്ക് പ്രകാരം 34104 പേര്‍ക്കാണ് പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്തത്. ഈ വര്‍ഷം പ്ലസ് വണ്‍ പ്രവേശനത്തിന് ഏകജാലകം വഴി 80100 പേരാണ് മലപ്പുറം ജില്ലയില്‍ അപേക്ഷിച്ചത്. ഇവര്‍ക്കായി മൂന്ന് അലോട്ട്മെന്റുകളില്‍ 45997 സീറ്റുകള്‍ സംവരണത്തിനായി നീക്കിവെച്ചിരിക്കുകയാണ്.
മാനേജ്മെന്റ് ക്വാട്ടയും കമ്മ്യൂണിറ്റി ക്വാട്ടയും പരിഗണിച്ചാലും നിരവധി പേര്‍ക്ക് അവസരം നഷ്ടമാകും. ഇതിന് പുറമെ 69 അണ്‍ എയ്‌ഡഡ് സ്‌കൂളുകളിലെ 11275 സീറ്റ് കൂടി പരിഗണിച്ചാല്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ജില്ലയിലെ മൊത്തം സീറ്റുകളുടെ എണ്ണം 65000ത്തിന് മേല്‍ വരും. നിലവിലുള്ള അപേക്ഷകരുടെ എണ്ണത്തിന്റെ അടിസ്ഥാത്തില്‍ 15000ത്തോളം പേര്‍ക്ക് അഡ്മിഷനായി ഓപ്പണ്‍ സ്‌കൂളുകളെ ആശ്രയിക്കേണ്ടി വരും.