വിദേശയാത്രയിൽ മന്ത്രിമാർ കൂടെ കൊണ്ടുപോയത് സ്വന്തം ഭാര്യമാരെ :മന്ത്രി വി. ശിവൻകുട്ടി1 min read

14/10/22

 

തിരുവനന്തപുരം :വിദേശയാത്രയിൽ മന്ത്രിമാർ സ്വന്തം ഭാര്യമാരെ തന്നെയാണ് കൊണ്ടുപോയതെന്നും വേറെയാരുടെയും ഭാര്യമാരെ കൊണ്ടുപോയിട്ടില്ലെന്നും മന്ത്രി വി.ശിവന്‍കുട്ടി.

കുടുംബാംഗങ്ങളുമായി യാത്ര പോകുന്നതില്‍ തെറ്റില്ല. കുടുംബാംഗങ്ങളുടെ യാത്രാ ചിലവ് വഹിച്ചത് സര്‍ക്കാര്‍ അല്ലെന്നും മന്ത്രി വ്യക്തമാക്കി.നേട്ടങ്ങള്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി കൊണ്ടുവരുന്നത് പോലെയല്ലെന്നും മന്ത്രി പറഞ്ഞു.

“കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്നതില്‍ ഒരു തെറ്റുമില്ല. മന്ത്രിമാരായതിനാല്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങാന്‍ പാടില്ല എന്നാണോ. അവര്‍ സ്വന്തം കാശ് മുടക്കി പോയതാണ്. സ്വന്തം ഭാര്യമാരെ തന്നെയാണ് കൊണ്ടുപോയത്. വേറെയാരുടെയും ഭാര്യമാരെ കൊണ്ടുപോയിട്ടില്ല.

മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ വിദേശ യാത്ര സംബന്ധിച്ച്‌ വിശദീകരിക്കും. മന്ത്രിമാര്‍ തിരിച്ചു വന്നില്ലല്ലോ, അതിനു മുൻപേ ധൂര്‍ത്താണെന്ന് പറയുന്നത് മുന്‍കൂട്ടി പറയലല്ലേ. പോയി തിരിച്ച്‌ വന്നാല്‍ ഉടന്‍ നേട്ടങ്ങള്‍ ഉണ്ടാവുമോ?

ഒരു രാജ്യത്ത് സന്ദര്‍ശിച്ച്‌ , അവിടെ നിന്ന് ലഭിച്ച അനുഭവങ്ങളുടെയും ധാരണയുടെയും അടിസ്ഥാനത്തില്‍ നേട്ടങ്ങള്‍ ബോധ്യപ്പെടണമെങ്കില്‍ സമയമെടുക്കും. നേട്ടങ്ങള്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി കൊണ്ടുവരുന്നത് പോലെയല്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *