ആറ്റിങ്ങൽ: കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുപ്പത് ലക്ഷം തൊഴിലവസരം സൃഷ്ട്ടിക്കും യുവാക്കളെ വഞ്ചിക്കാത്ത സർക്കാരായിരിക്കും വരാൻ പോകുന്നതെന്നും കെ.പി.സി.സി വൈസ് പ്രസിഡൻ്റ് വി.ടി ബൽറാം പറഞ്ഞു .കോൺഗ്രസ് പ്രകടനപത്രികയായ ”ന്യായ് പത്ര” യെ മുൻനിർത്തിയാണ് സെമിനാർ സംഘടിപ്പിച്ചത് .സെമിനാറിൽ യുവാക്കളും, വിദ്യാർത്ഥികളും, മത്സ്യതൊഴിലാളികളും, തൊഴിലുറപ്പ് തൊഴിലാളികളും, യുവ സംരഭകരുടെ പ്രതിനിധികളും പങ്കാളികളായി .തൊഴിലുറപ്പ് പദ്ധതിയെ തുരങ്കം വയ്ക്കുന്ന നയസമീപനമാണ് കേന്ദ്ര സർക്കാർ കൈകൊണ്ടിട്ടുള്ളതെന്നും, കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിലെത്തിയാൽ തൊഴിലുറപ്പ് പദ്ധതിയെ ശാക്തീകരിക്കുകയും കൂടുതൽ കൂലി ഉറപ്പാക്കുകയും ചെയ്യുമെന്ന് ചേഭ്യത്തിന് മറുപടിയായി വി.ടി ബൽറാം കൂട്ടിച്ചേർത്തു. എം.ജെ ആനന്ദ് ,ജില്ലാപഞ്ചായത്തംഗമായ ഗിരി കൃഷ്ണൻ, ജയന്തി കൃഷ്ണ, മഹിൻ എം.കുമാർ, ജയചന്ദ്രൻ ,വത്സലകുമാരി, ദീപ, അജു കൊച്ചാലുംമൂട്, കൃഷ്ണകുമാർ ,ആദേഷ്സുധർമ്മൻ,ഷമീർ, രാജൻ എന്നിവർ സംസാരിച്ചു
2024-04-21