വാഗ്മി -2024″ ദക്ഷിണമേഖല പ്രസംഗ മത്സരം നടന്നു1 min read

 

തിരുവനന്തപുരം :ഈ വർഷത്തെ ഭരണഘടന ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന നിയമവകുപ്പ് കോളേജ് വിദ്യാർത്ഥികൾക്കായി ‘വാഗ്മി -2024 ദക്ഷിണമേഖല പ്രസംഗ മത്സരം സംഘടിപ്പിച്ചു. കേരള നിയമസഭ സെക്രട്ടറി പ്രൊഫ. ഡോ. എൻ. കൃഷ്ണകുമാർ മത്സരം ഉദ്ഘാടനം ചെയ്തു.

പ്രിവ്യ കെ.ആർ (കേരള സർവകലാശാല, കാര്യവട്ടം ക്യാമ്പസ് പൊളിറ്റിക്കൽ സയൻസ് വിഭാഗം) ഒന്നാം സ്ഥാനവും, അനീന ജോർജ് (മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം) രണ്ടാം സ്ഥാനവും, ആർച്ച എസ് (കെ.എസ്.എം ഡി.ബി. കോളേജ്, ശാസ്താംകോട്ട) മൂന്നാം സ്ഥാനവും നേടി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥികളാണ് പ്രസംഗ മത്സരത്തിൽ പങ്കെടുത്തത്. നവംബർ 23നാണ് ഫൈനൽ മത്സരം. 25,000, 15,000, 10,000 രൂപ എന്നിങ്ങനെയാണ് ആദ്യ മൂന്നു സമ്മാനങ്ങൾ. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകും.

ചടങ്ങിൽ കേരള സർവകലാശാല നിയമ ഫാക്കൽറ്റി ഡീനും നിയമ വിഭാഗം വകുപ്പ് മേധാവിയുമായ പ്രൊഫ. ഡോ. സിന്ധു തുളസീധരൻ അധ്യക്ഷത വഹിച്ചു. അഡീഷണൽ നിയമ സെക്രട്ടറി ഷിബു തോമസ്, ജോയിന്റ് സെക്രട്ടറി ജാക്വിലിൻ ഇ.ഡബ്‌ള്യൂ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *