നേമം വിക്ടറി സ്കൂളുകളുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ വാകയോടനുബന്ധിച്ച് പൂർവ്വ അധ്യാപക അനധ്യാപക സംഗമം മെയ് പത്ത് ശനിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ശ്രീ.പള്ളിച്ചൽ സതീഷ് അധ്യക്ഷത വഹിച്ച പ്രസ്തുത യോഗത്തിൽ ശ്രീമതി കെ എസ് ബിന്ദു സ്വാഗതപ്രസംഗം നടത്തി. കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സോമശേഖരൻ നായർ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു.വാർഡ് മെമ്പർശ്രീ. വിനോദ് കുമാർ ആശംസ പ്രസംഗം നടത്തി. സ്കൂൾ മാനേജർ ശ്രീമതി കെ വി ശ്രീകല മാനേജ്മെന്റ് ട്രസ്റ്റ് അംഗങ്ങൾ, സ്കൂൾ ജീവനക്കാർ എന്നിവർ പങ്കെടുത്തു. അനുഭവങ്ങളും ഓർമകളും പങ്ക് വച്ച് ആദരവ് ഏറ്റു വാങ്ങിയ നിമിഷങ്ങൾ സ്നേഹത്തിന്റെ നിറച്ചാർത്തായി. വിക്ടറി ഗേൾസ് സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി ആശ എസ് നായർ നന്ദി പ്രകാശിപ്പിച്ചു.