സൗത്ത് ഇന്ത്യൻ ടെലിവിഷൻ – ഫിലിം അക്കാദമിയുടെ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. റീൽ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ബിജോയ് കണ്ണൂർ ആദ്യമായി മലയാളത്തിൽ നായകനായെത്തിയ വള്ളിച്ചെരുപ്പിന് സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചു.
കലാഭവൻ മണി പുരസ്ക്കാരം, ഷിംലാ ഫിലിം ഫെസ്റ്റിവൽ ഒഫിഷ്യൽ സെലക്ഷൻ, നവകേരള ന്യൂസ്ചാനൽ അവാർഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും ചിത്രം ഇതിനോടകം നേടിക്കഴിഞ്ഞു.
കുടുംബബന്ധങ്ങളുടെ ആഴവും പരപ്പും അതിന്റെ തനിമ നിലനിറുത്തി അവതരിപ്പിച്ച ചിത്രം തീയേറ്ററുകളിൽ പ്രേക്ഷകപ്രശംസ നേടിയിരുന്നു.
ഒടിടി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം ശ്രീമുരുകാ മൂവി മേക്കേഴ്സിന്റെ ബാനറിൽ സുരേഷ് സി എൻ നിർമ്മിച്ച് ശ്രീഭാരതി സംവിധാനം ചെയ്തിരിക്കുന്നു. ബിജോയ് കണ്ണൂരിനു പുറമെ ചിന്നുശ്രീ വൽസലൻ, സാജൻ സൂര്യ, അനൂപ് ശിവസേവൻ, കൊച്ചുപ്രേമൻ, ദിവ്യ ശ്രീധർ, എസ് ആർ ശിവരുദ്രൻ, മാസ്റ്റർ ഫിൻ ബിജോയ് എന്നിവർ അഭിനയിക്കുന്നു. ഛായാഗ്രഹണം – റിജു ആർ അമ്പാടി, എഡിറ്റിംഗ് – ശ്യാം സാംബശിവൻ, സംഗീതം – ജോജോ കെൻ, പി ആർ ഓ – അജയ് തുണ്ടത്തിൽ .
നവംബർ 20-ന് തിരുവനന്തപുരം ഭാരത് ഭവനിൽ വെച്ച് അവാർഡു വിതരണം ചെയ്യും.